ഷെയിൻ പിന്നീട് എന്തൊക്കെയോ സംസാരിച്ചുകൊണ്ട് വീണ്ടും അവന്റെ റൂമിലേക്ക് കയറിപ്പോയെങ്കിലും എന്റെ തല നിറയെ ആ ഒരു പേര് മാത്രമായിരുന്നു പിന്നീട് ...
നിഷ! അതാരാവും?
ഗേൾഫ്രണ്ട് ആയിരിക്കുമോ? ചിലപ്പോൾ ആകുവാൻ ചാൻസ് ഉണ്ട്, ഇത്ര സുന്ദരനായ ഒരാൾക്ക് അതില്ലാതിരിക്കുമോ!
ച്ചെ! ഞാനത് മുമ്പേ മനസ്സിലാക്കേണ്ടതായിരുന്നു,അപ്പോൾ ഇത്രയും ദിവസം ഞാനവനെ പറ്റി കണ്ട സ്വപ്നങ്ങൾ.., എല്ലാം നിഷ എന്നയാ പേരിൽ തട്ടി തകരുന്നത് പോലെ തോന്നി.
അവന്റെ മുഖത്തെ കുസൃതി നിറഞ്ഞയാ ചിരിയും ആ ഒരു സന്തോഷവും എല്ലാം വെച്ച് നോക്കുമ്പോൾ നിഷ എന്ന പെൺകുട്ടിക്ക് അവന്റെ ഉളളിൽ പ്രത്യേക ഒരു സ്ഥാനം ഉളളത് പോലെ....
പെട്ടെന്ന് വലിയൊരു glass നിറയെ ജ്യൂസ് മായി വന്ന നിർമ്മലാന്റിയെ കണ്ടപാടെ ഞാനാ ചിന്തകളെല്ലാം വകഞ്ഞു മാറ്റി ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു. പിറകിൽ തന്നെ ലിസയും ഷോനയും ഉണ്ടായിരുന്നു.
" എപ്പോഴാ നിങ്ങൾ പോകുന്നത് ? എവിടുന്നാ flight ?"
ഞങ്ങളുടെ കൂടെയിരുന്നു കൊണ്ട് ഷോന ചോദിച്ചു."ഇരുപത്തിയൊന്നാം തിയ്യതി, കോഴിക്കോട് വെച്ച് !"
" ശരിക്കും?
wow!!, സമയം? "
ഷോന അൽഭുതം നിറഞ്ഞ മുഖത്തോടെ വീണ്ടും ചോദിച്ചു.ഇതിലെന്താ ഇത്ര ആശ്ചര്യപ്പെടാൻ .. അവളുടെ ആവേശം കണ്ട ഞാൻ ഓർത്തു.
" evening അഞ്ച് മണിക്ക് എയർപോർട്ടിൽ എത്തണം, 7 മണിക്കാണ് flight! " ലിസ വിശദീകരിച്ചു. "എന്തേയ്?"
" മമ്മീ ,അന്ന് തന്നെയല്ലേ പപ്പ വരുന്നതും?"
ഷോന ആന്റിയെ നോക്കിക്കൊണ്ട് ചോദിച്ചു." ഉം, അതെ ഇരുപത്തിയൊന്നിനുതന്നെ! ലിസ, നിങ്ങളെങ്ങിനെയാ എയർപോർട്ടിലേക്ക് പോകുന്നേ?"
" ട്രെയിനിൽ ..."
"Actually ലിസാ, ഞങ്ങൾ, അതായത് ഞാനും ഷെയിനും അന്നത്തെ ദിവസം എയർപോർട്ടിലേക്ക് പോകുന്നുണ്ട്! "
ഷോന പെട്ടെന്ന് ഇടയിൽ കയറിക്കൊണ്ട് പറഞ്ഞു.
YOU ARE READING
ഒരു സുഹൃത്തിനെ കാണാനായി
Teen Fictionവർഷങ്ങൾക്ക് മുന്പ് തന്റെ തെറ്റ് കാരണം തനിക്കു നഷ്ടപ്പെട്ടു എന്ന് ജെറി എന്ന പെൺകുട്ടി ഉറച്ചു വിശ്വസിച്ച ഒരു സുഹൃത്ത്, അതായിരുന്നു ഷെയിൻ... ഏറെ നാളുകൾക്കു ശേഷം അപ്രതീക്ഷിതമായി അവനെ കുറിച്ച് അവൾ വീണ്ടുമറിഞ്ഞതും ,ഉടൻ തന്റെ താമസസ്ഥലമായ UAE യിൽ നിന്നും ഷ...