I CAN'T LOVE HIM...12

882 114 41
                                    


ആ ശബ്ദം കെട്ട ഭാഗത്തേക്ക്‌ നോക്കിയതും ഒരു ചിരിയോടെ സ്റ്റേജിലേക്ക് കയറി വരുന്ന.. ഫിലിപിനെ കണ്ട് ആദിയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി...

" What the hell... "

ദേഷ്യത്തിൽ ഫിലിപിന്റെ അടുത്തേക്ക് പോകാനായി നിന്ന അവനെ മുത്തശ്ശൻ കയ്യിൽ പിടിച്ചു നിർത്തി..
അവൻ ഒരു സംശയത്തോടെ അയാളെ നോക്കിയതും.. അയാളുടെ നോട്ടം കണ്ട് അവൻ മുന്നിലേക്ക് നോക്കി... വന്നിരിക്കുന്ന ഗസ്റ്റുകളുടെ എല്ലാം ശ്രദ്ധ ഫിലിപ്പിൽ ആണ്... ഇപ്പോൾ ആദി എന്തെങ്കിലും ചെയ്താൽ അത് വലിയ രീതിയിൽ ഇഷ്യു ആകും.. അവൻ സ്വയം ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു...

പക്ഷെ ഇതൊന്നും മൈൻഡ് ചെയ്യാതെ മുന്നിലുള്ള ആളുകളെ വിഷ് ചെയ്തു ഫിലിപ് സംസാരിക്കാൻ തുടങ്ങി...

" Hey... Ladies... And.. Jentle man... "

" നിങ്ങളുടെ വിലപ്പെട്ട കുറച്ചു സമയം എനിക്ക് വേണ്ടി മാറ്റി വെയ്ക്കണം...  നിങ്ങളോട് എന്നെ പ്രത്യേകം പറഞ്ഞു പരിചയപെടുത്തേണ്ട കാര്യം ഇല്ലെന്ന് കരുതുന്നു...
ഞാൻ.. Azaba group of കമ്പനിയുടെ MD ഫിലിപ് ജോൺ... ഇതെന്റെ പാർട്ണർ Seban ഫിലിപ് ജോൺ...

സെബാനെ തന്റടുത്തേക്ക് ചേർത്ത് നിർത്തി കൊണ്ട് ഫിലിപ് പറഞ്ഞു...

ഇതെല്ലാം കണ്ട് കലി തുള്ളി നിൽക്കുന്ന ആദി..

ടെൻഷൻ അടിച്ചു നിൽക്കുന്ന റേചലും ബെല്ലയും..

എന്റെ ബോസ്സ് പൊളിയെന്ന് പറഞ്ഞു ഇളിച്ചോണ്ട് നിക്കുന്ന ക്രിസ്റ്റി..

ക്രിസ്റ്റിയെ നോക്കി പേടിപ്പിക്കുന്ന angel..

ഇതൊന്നും മനസിലാകാതെ ഇവിടെ എന്താ നടക്കുന്നതെന്നറിയാതെ കണ്ണും തള്ളി വായും പൊളിച്ചു നിക്കുന്ന luke...

ഇങ്ങനെ ഒരു കൂട്ടം ആളുകൾ അവിടെ ഉണ്ട്.. എല്ലാവരെയും ഒന്ന് നോക്കി ചിരിച്ചു കൊണ്ട് ഫിലിപ് പിന്നെയും സംസാരിക്കാൻ തുടങ്ങി...

" I know... എന്നെ ഇവിടെ കണ്ടതിൽ നിങ്ങൾക്കെല്ലാവര്ക്കും പല രീതിയിൽ ഉള്ള സംശയങ്ങൾ ഉണ്ടെന്ന്... കാരണം Azaba യും വില്യം ഗ്രൂപ്പും തമ്മിലുള്ള ശത്രുതയും മത്സരങ്ങളും നിങ്ങൾക്കറിയാമല്ലോ... "ഓഹ്... സോറി.. ശത്രുത എന്ന് പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.. കാരണം ബിസിനസ് രംഗത്ത് ഉണ്ടായെക്കാവുന്ന ചെറിയ മത്സരങ്ങൾ മാത്രമാണ് അത്...
പക്ഷെ... ഏതൊരു മത്സരത്തിനും ഒരു അവസാനം ഉണ്ടാകുമല്ലോ.. ഇന്ന് ഇവിടെ വെച്ച് ഈ രണ്ട് കമ്പനികൾ തമ്മിലുള്ള മത്സരം ഞങ്ങൾ അവസാനിപ്പിച്ചിരിക്കുന്നു... അല്ലെ Arthur... "

I CAN'T LOVE HIM!!Where stories live. Discover now