I CAN'T LOVE HIM..84

2K 164 146
                                        

💫BIG BEEN CAFE💫
————————————

"Wow.."

കഫെയുടെ മുന്നിൽ കാർ നിർത്തിയതേ വെളിയിലേക്കിറങ്ങി മൊത്തത്തിൽ നോക്കികൊണ്ട് നിൽക്കുകയാണ് ലൂക്ക്...

ഒറ്റ നിലയിൽ ആണ് cafe ഉള്ളത്... മുൻഭാഗം മുഴുവൻ ഗ്ലാസ്‌ ആയതിനാൽ വെളിയിൽ നിന്ന് നോക്കിയാൽ ഉൾ ഭാഗം പകുതിയോളം കാണാം..അകത്തും പുറത്തുമായി കസ്റ്റമേഴ്‌സിനു ഇരിക്കാനുള്ള സൗകര്യം ഉണ്ട്.. എല്ലായിടത്തും ഭംഗിയിലുള്ള ചെടികൾ പിടിപ്പിച്ചു വെച്ചിട്ടുണ്ട്... ഇന്റീരിയർ വർക്ക്‌ കൊണ്ടും പുറമെയുള്ള ഭംഗി കൊണ്ടും വളരെ unique ആയിരുന്നു കഫെ...

ഐസക് കാർ പാർക്ക്‌ ചെയ്തു വന്നപ്പോഴും ലൂക്ക് കഫെയുടെ ഭംഗി ആസ്വദിച്ചു വെളിയിൽ തന്നെ നിൽപുണ്ടായിരുന്നു..

" ഇവനിത് വരെ ഇവിടെ നിന്ന് അനങ്ങിയില്ലേ.."

അയാൾ അവനടുത്തേക്ക് വന്നു....

" എന്തേ ഇവിടെ തന്നെ നിന്ന് കളഞ്ഞത്.. ഞാനോർത്തു നീയിപ്പോൾ തന്നെ പോയി ജോലി തുടങ്ങിക്കാണുമെന്ന്.. അത്രയും ദൃതി ആയിരുന്നല്ലോ വീട്ടിൽ വെച്ച്.. "

ഐസക് അവനെ കളിയാക്കി..

" ഒന്ന് പോ പപ്പേ.. നോക്ക്..എന്നാ വലിയ സെറ്റപ്പാ അല്ലെ പപ്പാ ..."

അവൻ അത്ഭുതത്തോടെ രണ്ട് കവിളിലും കൈ വെച്ചു കൊണ്ട് പറഞ്ഞു..

" നീ ഇത് ആദ്യമായിട്ടാണോടാ കാണുന്നെ.. "

" മ്ച്ചും... "

അവനെയൊന്ന് അടിമുടി നോക്കികൊണ്ട്  ചോദിച്ചതും ലൂക്ക് അല്ലെന്ന് പോൽ ചുമൽ കൂച്ചി..

" പിന്നെയെന്തിനാ ഇത്ര ഓവർ എക്സ്പ്രെഷൻ ഇട്ട് മരിക്കുന്നത്..? "

ഐസക് അവനെയൊന്ന് നെറ്റി ചുളിച്ചു നോക്കി..

" ഹീ.. ചുമ്മാ രസം... "

അതിന് മറുപടിയായി അവൻ നന്നായൊന്ന് ഇളിച്ചു  കൊടുത്തതേയുള്ളു...

" അയ്യാ കണ്ടാലും മതി..തള്ളയുടെ അതേ സ്വഭാവം തന്നെ.. അഭിനയിച്ചങ്ങു തകർത്തോളും.. എന്റെ കർത്താവെ എന്റെ തോമസ്..  അവനെ നീ കാത്തോണേ... വല്ലപ്പോഴും രണ്ട് സ്‌മോൾ അടിക്കുമ്പോൾ ഉള്ള കമ്പനി ആണ്.. നില നിന്ന് പോയാൽ മതിയായിരുന്നു.. "

I CAN'T LOVE HIM!!Stories to obsess over. Discover now