പാലോട് തറവാട്...
💫——————————💫" എൽസീ... ആ കാറിന്റെ ചാവി ഇങ്ങേടുത്തോ... "
ഹാളിൽ നിന്നും അലോഷിയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് കൊണ്ടാണ് എൽസി പുറത്തേക്ക് വന്നത്..ശബ്ദം കേട്ട് വന്നു നോക്കിയതും യാത്രയ്ക്കെന്ന പോൽ ഒരുങ്ങി നിൽക്കുന്ന അലോഷിയെ ആണ് അവർ കാണുന്നത്..ഉടനെ തന്നെ അവർ റൂമിലേക്കായി തിരികെ പോയിരുന്നു...
" ഇന്നും പോകേണ്ടതുണ്ടോ..? "
റൂമിൽ പിൻ ചെയ്തിട്ടിരുന്ന കാറിന്റെ ചാവി അയാളുടെ കയ്യിലേക്ക് കൊണ്ട് കൊടുക്കുന്നതിനിടെ അവർ ചോദിച്ചു...
" ഇന്നും പോകണോ എന്നൊക്കെ ചോദിച്ചാൽ അവർ വിളിക്കുമ്പോൾ ഒക്കെ പോകണം.. അത്രയും നല്ല കാര്യങ്ങൾ അല്ലെ എന്റെ അനിയൻ ചെയ്തു വെച്ചിരിക്കുന്നത്... "
അലോഷി ഒരു പുച്ഛത്തോടെ പറഞ്ഞു കൊണ്ട് അവരെ നോക്കി...കമ്പനിയുടെ കാര്യവുമായി ബന്ധപ്പെട്ട കേസ് നടന്നു കൊണ്ടിരിക്കുന്നതിനാൽ അന്വേഷണത്തിന്റെ ഭാഗമായി പല കാര്യങ്ങളും ചോദിച്ചറിയാനായി അലോഷിയെ പൊലീസ് വിളിപ്പിക്കാറുണ്ട്..
സ്വത്തു വകകളും കമ്പനിയുടെ പാതി ഓർണർ ഷിപ്പുമൊക്കെ അലോഷിയുടെ പേരിൽ ആയത് കൊണ്ട് രണ്ട് മൂന്ന് ദിവസങ്ങളിലായി സ്ഥിരമായി അയാൾക്ക് പൊലീസ് ക്ലബ്ബിലേക്ക് പോകേണ്ടതായി വന്നിരുന്നു... ഇന്നും 11.00 ക്ക് ഓഫീസിൽ എത്താനാണ് ഓർഡർ...
" ഇച്ചായൻ എത്ര ദിവസമായി കയറിയിറങ്ങി നടക്കുന്നു..ഇന്നെങ്കിലും വീട്ടിൽ ഇരുന്നൂടെ..പകരം റൂണിയെ വിടാമായിരുന്നല്ലോ... "
കാറിന്റെ ചാവിയും വാങ്ങി തിരിയവേ ആണ് എൽസിയുടെ ചോദ്യം അലോഷിയെ തേടിയെത്തുന്നത്.. അയാളൊരു weird ഫേസോടെ അവരെ തിരിഞ്ഞു നോക്കി...
" എന്റെ എൽസി.. നീ ശരിക്കും മന്തബുദ്ധി ആണോ അതോ ബുദ്ധിയില്ലാത്തത് പോലെ അഭിനയിക്കുവാണോ... "
ഒരു മുഷിച്ചിലോടെയാണ് അലോഷി ചോദിച്ചതെങ്കിലും അതും മനസിലാകാതെ നിൽക്കുന്ന എൽസിയെ കണ്ട് അയാൾ തലയിൽ കൈ വെച്ചു പോയി..
" എന്നോട് ചോദിക്കണമെന്നുള്ളത് കൊണ്ടല്ലേ പോത്തേ അവരെന്നെ വിളിക്കുന്നത്.. അതിന് റൂണിയെ പറഞ്ഞു വിട്ടിട്ട് എന്താ കാര്യം.. "

YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..