I CAN'T LOVE HIM..26

848 91 60
                                    







" 🎵🎶 കവിളിണയിൽ കുങ്കുമമോ... "🎶🎵
           പരിഭവ വർണ പരാഗങ്ങളോ... 🎶🎶
          കരി മിഴിയിൽ കവിതയുമായി...
          വാ വാ എന്റെ സാറേ....

നിൻ ചൊടിയിൽ വിരിയും മലരിന്നളികളിൽ മധു നുകരും....
ധിം താകിട.. കിടതക.. തരികിട.. ധിം താകിട.. കിടതക..
തരികിട.. ധിം താകിട.. കിടതക.. തരികിട ധോം... 🎶🎵

"ടിഷ്ക്യാ....

" ആഹ്ഹ്... എന്റെ കൈ... എന്നതാ ഇച്ചായാ .. രാവിലെ നിങ്ങൾക്ക്..... "

" ഹീ 😁😁... ചുമ്മാ ഒരു രസം... "

" 🤨🤨🤨🤨"

" നോക്കിപേടിപ്പിക്കാതെ ഉണ്ടക്കണ്ണി... ... "

രാവിലെ കിച്ചണിൽ രാവിലെ കിച്ചണിൽ തിരക്കിട്ട് ബ്രേക്ഫാസ്റ് ഉണ്ടാക്കുന്ന സാറയുടെ പിറകെ പാട്ടും പാടി നടക്കാണ് അപ്പു .... ലൂക്ക് കൊടുത്ത പണി കാരണം പുള്ളിക്കാരി രണ്ടു ദിവസം ആയിട്ട് നല്ല ദേഷ്യത്തിൽ ആണ്..

" എന്നതാ സാറാമ്മേ.. ഇന്നത്തെ സ്പെഷ്യൽ... "

കിച്ചൺ കൌണ്ടറിലേക്ക് കേറി ഇരുന്നു കൊണ്ട് അവൻ ചോദിച്ചു..

" ദോശ ആണ്.. കറി സാമ്പാർ ഉണ്ടാക്കാൻ ആണ് പ്ലാൻ.. നിങ്ങളാ ക്യാരറ്റൊക്കെ ബാക്കി വെച്ചാൽ എല്ലാ കഷ്ണങ്ങളും ഇട്ട് ഉണ്ടാക്കമായിരുന്നു.. "

സാമ്പാറിന് എടുത്തു വെച്ച ക്യാരറ്റ് ഇരുന്നു തിന്നുന്ന അപ്പുവിനെ നോക്കികൊണ്ട്  സാറ പറഞ്ഞു..

" ഇന്നും ദോശ ആണോ.. വല്ല വെറൈറ്റിയും നോക്കിക്കൂടെ... "

" അയ്യോ തമ്പുരാന് പിടിച്ചില്ലെങ്കിൽ തിന്നണ്ട... ഇവിടെ ഇതൊക്കെയേ ഉള്ളൂ.. "

സാറ അവനെ നോക്കി കണ്ണ് കൂർപ്പിച്ചു..

" ഹോ... ദേഷ്യം വരുമ്പോൾ നിന്നെ കാണാൻ എന്നാ രസമാണെന്ന് അറിയോ... ചാമ്പക്ക പോലെയുണ്ട്.. ഒരു കടി തരട്ടെ... 😌😌"

അപ്പു കൗണ്ടറിൽ നിന്നിറങ്ങി സാറയുടെ അടുത്തേക്ക് ചേർന്ന് നിന്നു...

" ദേ.. മര്യാദക്ക് മാറി നിന്നോ.. ചൂട് ചട്ടുകം എന്റെ കയ്യിൽ ഇരിക്കുന്നത്... തലമണ്ടയ്ക്ക് തരും ഞാൻ.. "

I CAN'T LOVE HIM!!Where stories live. Discover now