" Happy Birthday Isaa.. "
റൂമിന്റെ വാതിലിൽ flower bouquet ഉം മറു കയ്യിൽ ഗിഫ്റ്റും ചേർത്ത് പിടിച്ചു ലൂക്കിനെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നവൻ..
എല്ലാവരുടെ മുഖത്തും അത്ഭുതം ആയിരുന്നെങ്കിൽ ആദിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയിരുന്നു..
"റെയ്ജൻ സർ.."
അഭി അത്ഭുതത്തോടെ അവനെ പേര് ചൊല്ലി വിളിച്ചു കൊണ്ട് അടുത്തേക്ക് വന്നു.. ഓഫീസിൽ നിന്ന് ഹാഫ് ഡേ ലീവ് എടുക്കുമ്പോൾ റീസൺ ചോദിച്ചിരുന്നു.. ഇസയുടെ ബര്ത്ഡേ ആണെന്ന് പറഞ്ഞപ്പോൾ ഒരു ബര്ത്ഡേ wishes പറഞ്ഞു വിട്ടതാ..
പക്ഷെ ആളിങ്ങനെ സർപ്രൈസ് ആയി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല.. അത്ഭുതം ആയിരുന്നു അവന്റെ മുഖത്ത്.. അതിലേറെ റെസ്‌പെക്റ്റും.. ഓരോ സംഭവം കൊണ്ടും അവന്റെ മനസ്സിൽ റൂണിയോടുണ്ടായിരുന്ന അകൽച്ച മാറി കൊണ്ടിരിക്കുകയായിരുന്നു..
" സർ.. അകത്തേക്ക് വാ.. "
അഭിയുടെ അത്ഭുതത്തോടെയുള്ള മുഖം കണ്ടതും ചെറു ചിരിയോടെ അവൻ ഉള്ളിലേക്ക് കയറി.. തന്നെ ദേഷ്യത്തിൽ ഉറ്റു നോക്കികൊണ്ടിരിക്കുന്ന ആദിയുടെ മുന്നിലൂടെ തന്നെ അവൻ ലൂക്കിനടുത്തേക്ക് വന്നു നിന്നു..
" Happy birthday.. "
" Thank.... You... "
ചിരിയോടെ തനിക്ക് നേരെ നീട്ടിയ കയ്യിൽ യാന്ദ്രികമായി കൈ ചേർക്കുമ്പോഴും അവനപ്പോഴും ഒന്നും മനസിലാവാതെ നിൽക്കുകയായിരുന്നു.... വെറും ഒരു വട്ടം മാത്രമേ തമ്മിൽ കണ്ടിട്ടുള്ളു.... അതും ഒട്ടും സുഖകരമല്ലാത്തൊരു സാഹചര്യത്തിൽ...
തമ്മിലൊരു പരിചയവുമില്ല.. അങ്ങനൊരാൾ തന്റെ birthday ക്ക് ഗിഫ്റ്റുമായി വന്നിരിക്കുന്നു..സന്തോഷമാണോ അത്ഭുതം ആണോ എന്നൊന്നും അറിയാതൊരു അവസ്ഥയിലായിരുന്നു ലൂക്ക്...
തന്റെ കയ്യിലിരുന്ന flower bouquet ലൂക്കിന്റെ കയ്യിൽ കൊടുത്തതിന് ശേഷം അവൻ ആദിയെ ഒന്ന് നോക്കി.. ആദിയുടെ ദേഷ്യം നിറഞ്ഞ മുഖം കാണുമ്പോഴും അവന്റെ മുഖത്തു ചിരി തന്നെയായിരുന്നു..അതേ ചിരിയോടെ തന്നെ അവൻ ലൂക്കിന്റെ ഇടത് സൈഡിൽ രുദ്രന് അടുത്തായി വന്നു നിന്നു...
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
Fiksi Penggemarഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..