I CAN'LOVE HIM..74

1.1K 131 116
                                    


central jail banglore
----------------------------------------------------------------------------

ചുറ്റിനും അടച്ചു കെട്ടപ്പെട്ട ആ വലിയ കാരാഗൃഹത്തിന്റെ കവാടം കടന്നു അകത്തേക്ക് കാൽ കുത്തിയതും ശിവ ഒരു ഡീപ് ബ്രീത് എടുത്തു..

അസിസ്റ്റന്റ് കമ്മീഷണർ ആയതിൽ പിന്നെയുള്ള തന്റെ രണ്ടാമത്തെ ജയിൽ സന്ദർശനം ആണിത്.. മുൻപ് വന്നത് ഇവിടുത്തെ സ്ഥിതിഗതികളൊക്കെ നോക്കി തിട്ടപ്പെടുത്താനുള്ള ഡിജെപിയുടെ ഓർഡർ മാത്രം ആയിരുന്നു..

ഇപ്പോഴും അതേ ഓർഡർ തന്നെയാണെങ്കിലും ഈ വരവിനു ഒരു പ്രത്യേകതയുണ്ട്.. ഒരു പ്രത്യേക സുഖമുണ്ട്..കാണേണ്ട ആള് ഇതിനകത്താണല്ലോ ഉള്ളത്.. അറിയിക്കേണ്ട സന്തോഷ വാർത്തയുമായാണല്ലോ തന്റെ വരവ്..

അവൻ ചെറു ചിരിയോടെ കയ്യിലിരിക്കുന്ന ഫയലിലേക്ക് നോക്കി..

" മാത്യു..I have come with a gift for you...."

സ്വയമേ ചിരിയാലേ പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നു.. അപ്പോഴേക്കും അവനെ സ്വീകരിക്കാനായി ജയിൽ സൂപ്രണ്ടും അവിടെ ഡ്യൂട്ടിയിലുള്ള മറ്റു പൊലീസ്കാരും എത്തിയിരുന്നു..

" Good Morning.. Sir.. "

" Good morning... "

നിറഞ്ഞ ചിരിയാലേ തന്നെ അവൻ അവരെ വിഷ് ചെയ്തു..

"Sir Come.."

ജയിൽ സൂപ്രണ്ട് കാണിച്ച വഴിയിലൂടെ അവൻ ഉള്ളിലേക്ക് കടന്നു..

മെയിൻ ഗേറ്റ് കഴിഞ്ഞു കുറച്ചു നടന്നതിനു ശേഷം വേറെ രണ്ടു ഗേറ്റുകൾ കൂടി കടന്നാൽ ആണ് ജയിലിനുള്ളിലേക്ക് കയറാൻ പറ്റുന്നത്...

ഓരോ ഗേറ്റിലും വരുന്ന വഴിയിലുമൊക്കെ വൻ സെക്യൂരിറ്റി ഉണ്ട്..

മുന്നിലുള്ള പൊലീസ് കാരന്റെ കൂടെ നടക്കുന്നതിനിടെ അവൻ അവിടെയെല്ലാം നോക്കി കണ്ടിരുന്നു.. മുൻപ് കണ്ടിട്ടുള്ള കാഴ്ചയാണ്.. എങ്കിലും വീണ്ടും അതൊരു പുതുമ തന്നെയായി ശിവയ്ക്ക് തോന്നി..

രണ്ടു ഗേറ്റും കഴിഞ്ഞു അകത്തേക്ക് കയറിയപ്പോഴേ അവിടിവിടെയായി ഓരോ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തടവുകാരെ അവൻ കണ്ടിരുന്നു..

I CAN'T LOVE HIM!!Where stories live. Discover now