" ഞാൻ സീരിയസ് ആയിട്ട് പറയുവാ ആദി... ഇത് ലാസ്റ്റ് കാൾ ആണ്... ഇത് കൂടി നീ എടുത്തില്ലെങ്കിൽ ഞാൻ ഈ മതിൽ ചാടും... "
ആദിയുടെ വീടിന്റെ മതിലിന്റെ സൈഡിൽ ഇരുന്നു ഫോണിൽ നോക്കി പിറുപിറുത്തു കൊണ്ട് ലൂക്ക് ഒന്നൂടെ അവന്റെ നമ്പറിലേക്ക് ട്രൈ ചെയ്തു...
"The number you are calling is currently switched off..."
" Shit.... ഇവനിത് ഇതുവരെ ഓൺ ആക്കാതെ എന്തെടുക്കുവാ..?.. എത്ര നേരമായി നോക്കുന്നു...ഇവനാരെ കാണിക്കാൻ ആണ് ഈ കുന്തം off ആക്കി വെച്ചേക്കുന്നത്.. "
" അന്നത്തെ പോലെ എടുത്തു ചാടിയാൽ റിസ്ക് ആണ്.. ഭാഗ്യത്തിന് അന്ന് പുരാവസ്തുവിന്റെ കയ്യിന്നു രക്ഷപെട്ടത്...അത് കൊണ്ട് ബില്ലൂസിനെ വിളിക്കാം.. "
ലൂക്ക് ആദിയുടെ റൂമിന്റെ ഭാഗത്തേക്ക് നോക്കി.
" ഉറങ്ങി കാണുവോ...? അങ്ങനെ എന്റെ കാൾ എടുക്കാതെ എന്റെ ഉറക്കം കളഞ്ഞിട്ട് നീ സുഗിച്ചു ഉറങ്ങണ്ടെടാ തെണ്ടി... "
ലൂക്ക് ഫോണിൽ ബെല്ലയുടെ നമ്പർ സെർച്ച് ചെയ്ത് ഡയൽ ചെയ്തു...
"🎶മന്ദാരമേ... ചെല്ല ചെന്താമരെ നീ...
ഇന്നാകെ ചന്തം വാരി ചൂടിയോ...
താനേ തലോടുന്ന പാട്ടിന്റെ ഈണത്തിൽ...
മൂളാതെ.. മൂളുന്നുണ്ടോ... മാനസം... 🎶"Hey.... Come on every buddy...
മന്ദാരമേ... ചെല്ല.... ങ്‌ഹേ ആരാ വിളിക്കുന്നെ...?"ബെല്ല കൊച് കുളിയൊക്കെ കഴിഞ്ഞു പാട്ടും പാടി തുള്ളി വരുമ്പോൾ ആണ് ഫോൺ റിങ് ചെയ്യുന്നത് കാണുന്നത്...
" ഇസ ആണല്ലോ... ഈ സമയത്ത് വിളിക്കണമെങ്കിൽ എന്തോ ഉടായിപ്പുണ്ട്...? "
അവൾ മനസ്സിൽ ഓർത്തുകൊണ്ട് കാൾ അറ്റൻഡ് ചെയ്തു...
" എന്താടാ... 🤨🤨"
ഉടായിപ്പ് ആണെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ബെല്ല കുറച്ചു പേടിപ്പിക്കാൻ നോക്കി
📞 " ബില്ലൂസെ....എന്തെടുക്കുവാ.... 😌😌"
അവളുടെ വിരട്ടൽ കേട്ടതും അപ്പുറത് നിന്ന് ലൂക്കിന്റെ സോപ്പിടൽ തുടങ്ങി...
" തലയും കുത്തി നിക്കുവാ... എന്തേ കൂടുന്നുണ്ടോ...?
📞 " ഹോ... ഒരു തമാശകാരി... പോടീ അവിടുന്ന്... "
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..