I CAN'T LOVE HIM..86

2K 146 164
                                        

"നിന്റെ പപ്പമാർക്കൊക്കെ അവനെ വലിയ ഇഷ്ടം ആണല്ലോ ആദി.."

പോകാനായി ഇറങ്ങിയ നേരം സെബാനും ഫിലിപ്പും ലൂക്കിനെ ചേർത്ത് നിർത്തി നെറുകയിൽ ചുംബിക്കുന്നത് കണ്ടതും റൂണി ഒരു ചിരിയോടെ ആദിയെ നോക്കി..

ആദിയും അതേ കാഴ്ച തന്നെ നോക്കി കാണുകയായിരുന്നു..

"അവർക്ക് അവനോട് ഒരുപാട് കടപ്പാടുണ്ട് ray.."

അവരിൽ തന്നെ നോട്ടമെയ്തു കൊണ്ട് ആദി അവന് മറുപടി നൽകി.. അവൻ പറഞ്ഞത് എന്താണെന്ന്.. റൂണിക്ക് മനസിലായിട്ടുണ്ടായിരുന്നില്ല.. എങ്കിലും ഒരു ചിരിയോടെ അവൻ ലൂക്കിനെ നോക്കി..

" he is so ലക്കി.. സ്നേഹിക്കാൻ  എത്ര ആളുകൾ ആണ്.. അവനൊരു സന്തോഷം വന്നപ്പോൾ അതിൽ കൂടെ നിൽക്കാൻ ചുറ്റിനും എത്ര പേരാണ്.. നീ കണ്ടില്ലേ.. അവനൊന്നു നേർവസ് ആയപ്പോൾ ഓക്കേ ആക്കാൻ എത്ര പേരായിരുന്നു... His ബ്രദർ, ഫ്രണ്ട്സ്, നിന്റെ പേരെന്റ്സ്, അങ്ങനെ എല്ലാവർക്കും അവനെ എത്ര ഇഷ്ടം ആണ്..ശരിക്കും അസൂയ തോന്നി പോകുന്നു.. "

റൂണി ലൂക്കിനെ തന്നെ നോക്കി നിന്നു.. അവന്റെ വാക്കുകളിൽ നഷ്ടബോധം ഉണ്ടായിരുന്നു.. കിട്ടാത്ത സ്നേഹത്തിന്റെ വിങ്ങൽ ഉണ്ടായിരുന്നു.. അത് മറ്റാരേക്കാളും കൂടുതൽ ആദിക്ക് മനസിലാവുന്നുമുണ്ടായിരുന്നു...

അവൻ റൂണിയുടെ കയ്യിൽ തന്റെ കൈ കോർത്തു പിടിച്ചു.. എന്തിന് വേണ്ടിയെന്ന് അവനറിയില്ല.. ഇപ്പോഴും മനസ് കൊണ്ട് റൂണിയെ അക്‌സെപ്റ് ചെയ്യാൻ അവന് കഴിഞ്ഞിട്ടില്ല.. എങ്കിലും റൂണിയുടെ ഓരോ വാക്കും അവന്റെ ഹൃദയത്തിൽ തന്നെ പതിക്കുന്നുണ്ട്..

ഏതോ ഉൾപ്രേരണ പോലെ അവൻ വിരലുകൾ കോർത്തു മുറുകെ പിടിച്ചു.. റൂണി തനിക്ക് നേരെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടെങ്കിലും അവൻ അതിനെ മൈൻഡ് ചെയ്തില്ല..

" ആദി... "

ലൂക്കിന്റെ ശബ്ദം കേട്ടതും രണ്ട് പേരുടെയും ശ്രദ്ധ അവനിലേക്കായി.. അവരുടെ അടുത്തേക്ക് ചിരിയോടെ നടന്നു വരികയായിരുന്നു അവൻ..

" ഞാൻ പോകുവാ..അപ്പു ധൃതി പിടിക്കുന്നു.. നാളെ കാണാം... "

അവൻ ചിരിയോടെ ആദിയുടെ കയ്യിൽ പിടിച്ചു.. പിന്നെ പതിയെ റൂണിയെ നോക്കി..

I CAN'T LOVE HIM!!Stories to obsess over. Discover now