എന്റെ പൊന്നമ്മച്ചീ.. രാവിലെ തന്നെ എന്നതിന്റെ കുഴപ്പം ആണ്.. ഞാൻ എഴുന്നേറ്റ് ന്നേ.. "
📞........
" ഓഹ്.. എന്റെ അമ്മച്ചീ..നിങ്ങൾ എന്നെ ഇങ്ങോട്ട് കെട്ടിച്ചു വിട്ടതാണോ തള്ളേ.. ഇങ്ങനെ കിടന്നു ഉപദേശിക്കാൻ.. "
📞......
" ആഹ്.. ഞാൻ ചെയ്തോളാം.. ഓഹ്.. ഞാൻ ചെയ്തോളാം അമ്മച്ചീ.. പപ്പ എവിടെ..?!
📞........
" ഹ്മ്മ്.. ഞാൻ വെക്കുവാ.. എന്നെ വിളിക്കാൻ പറഞ്ഞാൽ മതി.. അഭിയെ നോക്കിക്കോണം.. എന്നെ വെറുപ്പിക്കുന്നത് പോലെ നിങ്ങൾ ചുമ്മാ ആ ചെറുക്കനെ വെറുപ്പിച്ചേക്കരുത്.. "
📞........
" ഓഹ്.. ആയിക്കോട്ടെ.. ഇന്നത്തെ ദിവസം ഇനി ഉപദേശിക്കാൻ ആയിട്ട് എന്നെ വിളിച്ചേക്കരുത്.. കേട്ടല്ലോ..? "
📞......
" പോ.. പോ.. വെച്ചിട്ട് പോ.. രാവിലെ ഇറങ്ങിയേക്കുവാണ്.. പിന്നെ.."
Beep.. Beep..
"ങേ.. ഓഹ് കട്ട് ആക്കിയോ.. നന്നായി.. ചുമ്മാ രാവിലെ വിളിച്ചു മനുഷ്യനെ വെറുപ്പിക്കുന്നു..
ലൂക്ക് ഫോൺ ടേബിളിൽ വെച്ചിട്ട് അതേ പോലെ തന്നെ ബെഡിലേക്ക് മറിഞ്ഞു...
" wow.. എന്താ അനുസരണ..നീയല്ലേടാ.. ഇപ്പോൾ പറഞ്ഞത് എഴുന്നേറ്റേന്ന്..
തൊട്ടടുത്തു നിന്ന് ക്രിസ്റ്റിയുടെ ശബ്ദം കേട്ടതും അവൻ പുതപ്പിനുള്ളിൽ നിന്നും തല പൊക്കി നോക്കി..
" നീ എപ്പോൾ എഴുന്നേറ്റ്.. "
" നിന്റെ ബഹളം കേട്ട് എഴുന്നേറ്റതാ.. "
അടുത്ത് കിടന്നു ഇത്ര ഉച്ചത്തിൽ സംസാരിച്ചാൽ എങ്ങനെ എഴുന്നേൽക്കാതിരിക്കും..
ക്രിസ്റ്റി അവനെ നോക്കി പല്ല് കടിച്ചു..
" സാരമില്ല കിടന്നുറങ്ങിക്കോ.. "
കൂടുതൽ ചോദിക്കാൻ പോയാൽ ക്രിസ്റ്റിയുടെ വായിൽ നിന്നും നല്ലത് കേൾക്കുമെന്ന് അറിയാവുന്നത് കൊണ്ട് അവന്റെ തലയിൽ ചെറുതായി തടവി കൊടുത്തു ലൂക്ക് തല വഴി പുതപ്പ് മൂടി കിടന്നു..
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..