I CAN'T LOVE HIM...10

876 98 31
                                    

" ടാ... ചെറുക്കാ എഴുന്നേൽക്കുന്നുണ്ടോ നീ... "നേരം എത്ര ആയീന്നാ.. എഴുന്നേറ്റു പള്ളീൽ പോകാൻ നോക്.. ഞായറാഴ്ച ആണ്... അങ്ങനെ എങ്കിലും കുറച്ചു ബുദ്ദിയും ബോധോം വെയ്ക്കട്ടെ..."

" അമ്മച്ചി ഒന്ന് പൊയ്‌ക്കെ... ആകെയുള്ള ഞായറാഴ്ച ഒന്നുറങ്ങാനും സമ്മതിക്കൂല ന്ന് വെച്ചാൽ.. ന്തൊരു കഷ്ടം ആണ്... "

" പിന്നെ... പറയുന്ന കേട്ടാൽ തോന്നും...  ബാക്കിയുള്ള ദിവസമൊക്കെ അവൻ കൂലിപ്പണിയെടുത്തു കുടുംബം നോക്കുന്നെ എന്ന്... രാവിലെ തൊട്ട് വൈകുന്നേരം വരെ ഊര് തെണ്ടൽ അല്ലാതെ നിനക്കെന്നാടാ പണി.. അയ്നു പറ്റിയ കൂട്ട് കെട്ടും... ഒരു പണിയുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കാൻ അല്ലാതെ നിന്നെയൊക്കെ എന്തിനു കൊള്ളാം.."

രാവിലെ luke നെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിക്കാൻ ഉള്ള ശ്രമത്തിലാണ് സൂസൺ

" അമ്മച്ചി അങ്ങനെ പറയരുത്... ന്നെ എന്ത് വേണമെങ്കിലും പറഞ്ഞോ... പക്ഷെ ന്റെ ഫ്രണ്ട്സിനെ പറ്റി പറയരുത്... അമ്മച്ചിക്കറിയോ.. എന്റെ ക്രിസ്റ്റിയും അഭിയും... അവന്മാര് രാപകൽ ഇല്ലാതെ പണിയെടുത്തിട്ട് എന്നേം രുദ്രനേം പൊന്നു പോലെ നോക്കുന്നെ... എന്നിട്ട അമ്മച്ചി അവരെ കുറ്റം പറയുന്നേ... എനിക്ക് സഹിക്കത്തില്ല അമ്മച്ചീ.. എനിക്ക് സഹിക്കത്തില്ല... "

കണ്ണ് പോലും തുറക്കാതെ ബ്ലാങ്കറ്റിനുള്ളിൽ കമിഴ്ന്നു കിടന്നു ഇല്ലാത്ത കരച്ചിലും വരുത്തി സൗഹൃദ സ്നേഹം വിളമ്പുന്ന luke....

" എന്റെ കർത്താവെ... ഇങ്ങനെ നാണമില്ലാത്ത ഒരു ചെറുക്കൻ... ഇതിനെയൊക്കെ ക്യാഷ് മുടക്കി പഠിപ്പിച്ച നേരത്തിനു വല്ല അനാഥ പിള്ളേർക്കും ആ പൈസ കൊടുത്തിരുന്നെങ്കിൽ പുണ്യം എങ്കിലും കിട്ടിയേനെ... "

" ആ കൊടുക്കാതിരുന്നത് എന്താ അത്കൊണ്ട് കർത്താവു ശപിച്ചതാ എന്നെ... "

ആമ തല പുറത്തിടുന്നത് പോലെ പുതപ്പിനുള്ളിൽ നിന്നും തല മാത്രം പുറത്തോട്ട് ഇട്ട് സൂസനെ നോക്കി പറഞ്ഞിട്ട് luke വീണ്ടും കണ്ണടച്ച് കിടന്നു...

" നിന്നോട് പറഞ്ഞിട്ടും കാര്യമില്ലെടാ... രാവിലെ എന്റെ തൊണ്ടയിലെ വെള്ളം വറ്റിക്കാൻ ആയിട്ട്.. ദേ...5 മിനുട്ട് അതിനുള്ളിൽ മര്യാദക്ക് താഴേക്ക് ഇറങ്ങി വന്നേക്കണം കേട്ടല്ലോ... "

I CAN'T LOVE HIM!!Where stories live. Discover now