" അച്ഛാ... "
ഡെയിനിങ് ടേബിളിന് അടിയിലൂടെ തന്റെ കാലിൽ ചവിട്ടി വിളിക്കുന്നവനെ നോക്കി പ്രസാദ് കണ്ണുരുട്ടി..
" എന്താടാ.. "
" ചോദിക്ക്... "
" എന്താ.."
" ഓഹ്... അച്ഛാ.. അങ്ങോട്ട് നോക്ക്.. അവനോട് ചോദിക്ക്.. "
അലോകിന്റെ കണ്ണ് കൊണ്ടുള്ള കഥ കളി കണ്ടു നോക്കിയ പ്രസാദ് കാണുന്നത് പ്ലേറ്റിൽ വെറുതെ വിരലിട്ട് ഇളക്കിയിരിക്കുന്ന ശിവയെ ആണ്..
അയാൾ ഒന്ന് നെടുവീർപ്പെട്ടു കൊണ്ട് അലോകിനെ നോക്കി...
" എന്നെ നോക്കിയിരിക്കാതെ അവനോട് ചോദിക്ക്.. "
അവൻ ശിവ കേൾക്കാതെ ശബ്ദം താഴ്ത്തി അയാളുടെ നേരെ ചുണ്ടനക്കി..
" നിക്ക്.. ചോദിക്കാം... "
അവനെ കണ്ണടച്ചു സമാധാനിപ്പിച്ചു കൊണ്ട് പ്രസാദ് വീണ്ടും ശിവയുടെ നേരെ തിരിഞ്ഞു..
വെറുതെ തല കുനിച്ചു പ്ലേറ്റിലേക്ക് നോക്കിയിരിക്കുകയാണ് അവൻ.. വിളമ്പി കൊടുത്ത ഭക്ഷണം അതേ പോലെ തന്നെ മുന്നിൽ ഇരിപ്പുണ്ട്.. ഒരു വറ്റു പോലും കഴിച്ചിട്ടില്ല..
വെറുതെ പാത്രത്തിൽ വിരലിട്ട് ഇളക്കിയിരിക്കുന്നു.. മുന്നിൽ രണ്ടു പേര് ഇരിക്കുന്നതോ അവനെ ശ്രദ്ധിക്കുന്നതോ ഒന്നും തന്നെ ആള് അറിഞ്ഞിട്ടേയില്ല.. ഇരുപ്പ് കണ്ടിട്ട് കാര്യമായ എന്തോ ചിന്തയിൽ ആണെന്ന് തോന്നുന്നു..
ശരീരം മാത്രമേ ഇവിടെയുള്ളൂ.. മനസ് വേറെയെവിടെയോ ആണ്..കാര്യമായി എന്തോ വിഷമം തട്ടിയിണ്ടുന്നെന്ന് മാത്രം അയാൾക്ക് മനസിലായി..
ഇല്ലെങ്കിൽ ഇന്നലെ പോയവൻ ഇന്ന് രാത്രിയാകുന്നതിനു മുന്നേ ഇങ്ങോട്ട് തിരിച്ചു കയറി വരില്ലല്ലോ..?
വന്നപ്പോൾ മുതൽ റൂമിൽ അടച്ചു പൂട്ടി ഇരിക്കുവായിരുന്നു.. ഒരുപാട് തട്ടി വിളിച്ചിട്ട് ഒന്ന് പുറത്തേക്കിറങ്ങിയത്.. കഴിക്കുന്നില്ലെന്ന് പറഞ്ഞു കിടന്നിടത്തു നിന്നു പട്ടിണി കിടക്കരുതെന്ന് പറഞ്ഞു നിർബന്ധിച്ചു കൊണ്ടിരുത്തിയപ്പോൾ ഇതാണ് അവസ്ഥ...
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..