I CAN'T LOVE HIM...22

800 99 39
                                    

സ്റ്റേഷനിൽ നിന്നും ഇറങ്ങിയ സെബാൻ നേരെ ചെന്ന് പെട്ടത് ഫെർണാണ്ടസിന്റെ മുന്നിൽ ആണ്.. രാവിലെ മുതൽ സ്റ്റേഷന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു അയാൾ... എങ്ങനെയും ആദിയെ പുറത്തിറക്കണമെന്നുള്ള വാശിയിൽ തന്റെതായ രീതിയിൽ ഉള്ള പ്ലാനുകളും അയാളുടെ കയ്യിലുണ്ട്..
ഒരു പ്രത്യേക സ്വഭാവത്തിന് ഉടമയാണ് അയാൾ. എന്ത് ചെയ്യുമെന്നോ ഏത് രീതിയിൽ പ്രവർത്തിക്കുമെന്നോ ഒരാൾക്കും ഊഹിക്കാൻ കഴിയില്ല..

" നീയെന്താ ഇവിടെ... "

സെബാനെ കണ്ടതും ഒരു ദേഷ്യത്തോടെ അയാൾ അവന്റടുത്തേക്ക് വന്നു....

എന്നാൽ അയാളോടുള്ള മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി സെബാൻ അയാളെ മറി കടന്നു പോകാനൊരുങ്ങി..

" നിൽക്ക് അവിടെ.. "

തന്നെ പരിഗണിക്കാതെ കടന്നു പോകുന്ന സെബാന്റെ മുന്നിലേക്ക് അയാൾ വീണ്ടും കയറി നിന്നു..

" നീ എന്തിനാ ഇവിടെ വന്നത്...? എന്റെ മകന്റെ അവസ്ഥ കണ്ട് സന്തോഷിക്കാനോ..? നിന്റെ കൂടെയുള്ളവൻ എവിടെ...? "

സെബാൻ ഒരു നിമിഷം ശ്വാസം വലിച്ചു വിട്ടു..നാവ് തരിച്ചു വരുന്നുണ്ട്.. പക്ഷെ സമയമില്ല... ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്.....

" ഞാൻ നിങ്ങളോട് ഒരു വഴക്കിനു വേണ്ടി വന്നതല്ല.. എനിക്ക് പോയിട്ട് തിരക്കുണ്ട്... "

സെബാന്റെ സംസാരത്തിൽ നീരസം ഉണ്ടായിരുന്നു...

അവന്റെ ആ രീതിയിൽ ഉള്ള സംസാരം അയാളുടെ ഈഗോയെ ഉണർത്തി.....

" നിന്റെ തിരക്കെന്താണെന്ന് എനിക്കറിയാം.. ഇപ്പോൾ നീ ഇവിടെ വന്നത് നല്ല ഉദ്ദേശത്തിൽ അല്ലെന്നുമറിയാം.. ആദിയെ കുടുക്കാൻ വല്ല പ്ലാനും നിന്റെ മനസ്സിൽ ഉണ്ടെങ്കിൽ കളഞ്ഞേക്ക്.. അറിയാമല്ലോ നിനക്കെന്നെ.. പഴയതൊന്നും നീ മറന്നു കാണില്ലെന്ന് ഞാൻ വിചാരിക്കുന്നു... "

ഫിലിപ് കൂടെയില്ലാതെ സെബാനെ ഒറ്റയ്ക്ക് കിട്ടുമ്പോഴെല്ലാം പഴയ കാര്യങ്ങൾ ഓർമിപ്പിച്ചു അവനെ വിഷമിപ്പിക്കുന്നത് അയാളുടെ വിനോദമാണ്.. പാസ്ററ് ഉണ്ടാക്കിയ ട്രോമയിൽ നിന്നും ഇനിയും പുറത്തു വന്നിട്ടില്ലാത്ത സെബാനു അത് കേൾക്കുന്നത് തന്നെ ഭയമാണ്...

I CAN'T LOVE HIM!!Where stories live. Discover now