" Ha സർ... ഞാൻ ഇവിടെയെത്തി... "
📞...................
" ഇല്ല... കണ്ടില്ല... ഞാൻ അകത്തേക്ക് കയറിയതേയുള്ളു... "
📞.............
" ഫോട്ടോ കയ്യിലുണ്ട്...."
"📞............
" ok സർ.... "
Beep... Beep....
ഫോൺ കട്ട് ചെയ്തു കഴിഞ്ഞതും അഭി നേരെ മുന്നിൽ താൻ വന്നു നിൽക്കുന്ന കവാടത്തിലേക്ക് നോക്കി..
വിജയ നഗർ കോളനി..
ഗുണ്ടകളുടെയും കള്ളന്മാരുടെയും പിടിച്ചു പറിക്കാരുടെയും വാസസ്ഥലം ആണ്... പുറത്തു നിന്നുള്ള ആരും ഇങ്ങോട്ട് വരാറില്ല.. ഇതിനുള്ളിൽ വേറൊരു ലോകം ആണ്..
കള്ളും കഞ്ചാവും മയക്കു മരുന്നും വേശ്യാലയവും എന്ന് വേണ്ട എല്ലാ കൊള്ളരുതായ്മകളും ഇവിടെയുണ്ട്.. പൊലീസൊ നിയമമോ ഒന്നും ഇവിടെയുള്ള ആളുകൾക്ക് ഉണ്ടാവില്ല.. അവരാരും ഇങ്ങോട്ട് തിരിഞ്ഞു പോലും നോക്കാറില്ല...
അവിടേക്കാണ് മാത്യു സർ തന്നെ പറഞ്ഞു വീട്ടിരിക്കുന്നത്... ചാക്കോയെ കാണാൻ.. ഇവിടെയുള്ളൊരു വലിയ ഗുണ്ട സംഘത്തിന്റെ നേതാവ് ആണ് അയാൾ...
" ബോസ്സുമായി ഇയാൾക്ക് എന്തായിരിക്കും ബന്ധം.. "
അവൻ കയ്യിലിരിക്കുന്ന ബോക്സിലേക്ക് നോക്കി..
" എന്തായിരിക്കും ഇതിനുള്ളിൽ...? എന്തെങ്കിലും ആവട്ടെ..അതും നോക്കി നിൽക്കാതെ വന്ന പണി കഴിഞ്ഞു എങ്ങനെയും വേഗം പുറത്തു കടക്കണം... "
അവനൊരു ദീർഘ ശ്വാസം എടുത്തതിനു ശേഷം അതിനുള്ളിലേക്ക് കയറി...
ആളുകൾ മോശമാണെങ്കിലും ചുറ്റിനും വൃത്തിയുണ്ട്..
തീപ്പെട്ടി കൂട് അടുക്കി വെച്ചിരിക്കുന്നത് പോലെയുള്ള വീടുകൾ... നടക്കുന്നതിനിടയിൽ അഭി ചുറ്റിനും നോക്കി..വഴി സൈഡിലായി സംസാരിച്ചു ഇരിക്കുന്ന ആളുകൾ.. കണ്ടാൽ തന്നെ ഭയം തോന്നിപ്പിക്കുന്ന മുഖങ്ങൾ..
എല്ലാവരും തന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നത് പോലെ അഭിയ്ക്ക്... മുറുക്കി ചുവപ്പിച്ച ചുണ്ടുകളും ചോര പോലെ ചുവന്ന കണ്ണുകളുമായി തന്നെ നോക്കി കൂട്ടം കൂടി നിന്ന് പിറുപിറുക്കുന്നവർ.. മുന്നോട്ട് നടക്കും തോറും കാല് തളരുന്നത് പോലെ.. അവൻ കൈകൊണ്ട് നെറ്റിയിലെ വിയർപ്പ് തുടച്ചു..
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..