ഹേയ്... ഗുയ്സ്...
ആർക്കെങ്കിലും ഇന്നത്തെ പാർട്ട് വായിച്ചിട്ട് ആദി ലൂക്കിന്റെ മുന്നിൽ ഒരുപാട് തഴുന്നതായിട്ട് തോന്നിയോ.. എനിക്ക് അങ്ങനെ ഒരു കമെന്റ് വന്നു അത് കൊണ്ടാണ് ചോദിച്ചത്... അങ്ങനെ തോന്നുന്നവർ കുറച്ചു കാര്യങ്ങൾ മാത്രം ഓർത്തു നോക്കുക..
ലൂക്ക തുടക്കം മുതലേ സ്നേഹ ബന്ധങ്ങൾക്ക് അത്രയും വില കല്പിക്കുന്ന ആൾ ആണ്.. ആദിയും അങ്ങനെ തന്നെ... But ലൂക്ക സ്നേഹം പ്രകടിപ്പിക്കുന്നു.. ആദി അത് മനസിൽ കൊണ്ട് നടക്കുന്നു... Whatever...
ഇപ്പോൾ കുറച്ചായി അവർക്കിടയിലെ പ്രശ്നം നോക്കിയാൽ രണ്ട് പേരിലും തെറ്റും ശരിയും ഉണ്ട്.. ഇത്രയും ദിവസം നമ്മൾ ആദിയുടെ ഭാഗം കണ്ടു.. ഇനി ലൂക്കയുടെ ഭാഗത്തു നിന്ന് കൂടി ചിന്തിക്കേണ്ടേ...
Because..... അവൻ ചെറുപ്പം മുതൽ കാണുകയും സ്നേഹിക്കുകയും ചെയ്തൊരു കൂട്ടുകാരൻ പെട്ടെന്ന് ഒരു ദിവസം അവന്റെ കൺ മുന്നിൽ മരിച്ചു വീഴുന്നു.. അവരെ രണ്ട് ആളുകൾ ചേർന്ന് കൊന്ന് കളയുന്നത് അവൻ നേരിട്ട് കാണുന്നു... അവനെന്തു ചെയ്യും....?
ഹാ.. കൊല്ലുന്നുണ്ടെങ്കിൽ അവൻ മരിക്കേണ്ടവൻ ആയിരുന്നു എന്ന് വിചാരിച്ചു നിസാരമാക്കി വിടില്ല.. ആ ഷോക്കിൽ മെന്റൽ ആയി പോകുന്നൊരു സ്റ്റേജ് വരെ കാര്യങ്ങൾ എത്തിയിരുന്നു... തന്റെ കൂട്ടുകാരനെ കൊന്നവനോട് ദേഷ്യവും പകയും പ്രതികാരവും മാത്രമേ അവന് തോന്നൂ... അതും ലൂക്കയെ പോലെ അത്രയും ഫ്രണ്ട്ഷിപ്പിൽ ഇമ്പോര്ടന്റ്റ് കൊടുക്കുന്നൊരാൾ...
ഇനി ആദിയോടുള്ള അവന്റെ പ്രണയം അതെത്ര മാത്രം pure ആയിരുന്നെന്ന് തുടക്കം മുതൽ ഈ സ്റ്റോറി വായിച്ചിരുന്ന ഓരോരുത്തർക്കും മനസിലാകും.. ആരെന്ത് പറഞ്ഞിട്ടും ഭീഷണി പെടുത്തിയിട്ടും ലൂക്ക ആദിയെ വിട്ടു പോയിരുന്നില്ല.. അതിന് വേണ്ടി അവന് അനുഭവിക്കേണ്ടി വന്ന കാര്യങ്ങളും ചെറുതല്ല... എന്നിട്ടും ആദിയോടുള്ള സ്നേഹത്താൽ അവൻ എല്ലാം ക്ഷമിച്ചു പിടിച്ചു നിന്നു...
ആദിയെ അവന് വിശ്വാസം ആയിരുന്നു.. അത് ക്രിസ്റ്റിയോട് പോലും തർക്കിക്കുന്നതിലൂടെ അവൻ തെളിയിച്ച കാര്യം ആണ്... മിഖായേലിനെ കാണണമെന്ന് പറഞ്ഞപ്പോഴൊക്കെയും അവൻ ആദിയെ ആണ് കൂടുതൽ വിശ്വസിച്ചു ഷെയർ ചെയ്തു കൊണ്ടിരുന്നത്... ആദിയുടെ നല്ല ഭാഗങ്ങൾ മാത്രമേ ലൂക്ക കണ്ടിരുന്നുള്ളു...
YOU ARE READING
I CAN'T LOVE HIM!!
Fanficഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..