I CAN'T LOVE HIM...13

933 97 45
                                    

അതി ദാരുണമായൊരു കൊലപാതകത്തിന്റെ വാർത്ത കേട്ട് കൊണ്ടാണ് അന്ന് ബാംഗ്ലൂർ സിറ്റിയിൽ നേരം പുലർന്നത്...

"പ്രമുഖ വ്യവസായി മാത്യു എബ്രഹാമിന്റെ മകൻ ലൂയി മാത്യു എബ്രഹാം കൊല്ലപ്പെട്ടിരിക്കുന്നു...സിറ്റിയിൽ നിന്നും മാറി രാജാജി നഗറിൽ സ്ഥിതി ചെയ്തിരുന്ന മാത്യു എബ്രഹാമിന്റെ പ്രൈവറ്റ് ഗസ്റ്റ് ഹൗസിനു മുന്നിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ ആണ് മൃതദേഹം കാണപ്പെട്ടത്... വൈരാഗ്യം മൂലമുള്ള ക്രൂരമായ കൊലപാതകം ആണെന്നാണ്.. പോലീസിന്റെ പ്രാഥമിക നിഗമനം... A C P Shiva പ്രസാദിന്റെ നേതൃത്തിൽ ഉള്ള സംഘം അന്നെഷണം ഏറ്റെടുത്തിരിക്കുന്നു...."

രാവിലെ തന്നെ കേട്ട വാർത്തയിൽ വിശ്വാസിക്കാനാവാതെ മാത്യു വിന്റെ വീട്ടിലേക്ക് ഓടി എത്തിയതാണ് ജോൺ... അയാളകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു...

ഇന്നലെ കൂടി സംസാരിച്ചപ്പോൾ മകന്റെ കാര്യം പറഞ്ഞിരുന്നതാണ്..ഇന്ന് രാവിലെ കേൾക്കുന്നത് മരണ വാർത്ത.. ഒറ്റ ദിവസം കൊണ്ട് ലോകം മൊത്തം മാറിയത് പോലെ തോന്നി അയാൾക്ക്...

മാത്യുവിന്റെ വീടിനു മുന്നിലും ഗേറ്റ് നു പുറത്തുമൊക്കെയായി പോലീസും മാധ്യമ പ്രവർത്തകരെയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.. പല രീതിയിൽ ഉള്ള വിവരങ്ങളും ന്യൂസ്‌ റിപ്പോർട്ടർമാർ പുറത്ത് വിടുന്നുണ്ട്...

പോസ്റ്റുമാർട്ടം കഴിഞ്ഞു ബോഡി ഇപ്പോൾ കൊണ്ട് വന്നതേയുള്ളു.. അകത്തേക്ക് പോകണമെന്നുണ്ടെങ്കിലും കാലുകൾ അവിടെ തറഞ്ഞു പോകുന്നത് പോലെ തോന്നി അയാൾക്ക്..

ചുറ്റിനും നോക്കി നിൽക്കുമ്പോൾ ആണ് അങ്ങോട്ടേക്ക് ഒരു ബ്ലാക്ക് ഓഡി കാർ വന്നു നിൽക്കുന്നത്... അതിൽ നിന്നും ഇറങ്ങി വരുന്ന ആളെ കണ്ടതും അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു..

I CAN'T LOVE HIM!!Where stories live. Discover now