" അദ്രി.. ഞാൻ.. "
ആദിയോട് എന്ത് മറുപടി പറയണമെന്നറിയാതെ ശിവ കുഴഞ്ഞു.. ഇത്ര നാളും അടുത്തേക്ക് പോലും അടുപ്പിക്കില്ലായിരുന്നു.. പഴയത് പോലെ ആയില്ലെങ്കിലും ചെറുതായി ചിരിക്കാനും സംസാരിക്കാനുമൊക്കെ തുടങ്ങിയത് ഇപ്പോഴാണ്..
ഞാൻ പറയുന്നത് കേട്ടാൽ.. എനിക്ക് അവനോട് പ്രണയം ആയിരുന്നെന്നു അറിഞ്ഞാൽ.. വെറുക്കുവോ എന്നെ..?
വീണ്ടുമൊരു അകൽച്ച.. അത് സഹിക്കാൻ കഴിയില്ല...
ആദിയുടെ റിയാക്ഷൻ എങ്ങനെ ആയിരിക്കുമെന്ന ഭയത്താൽ ശിവ തളർന്നു പോയി..
" ശിവാ.. നീ പറയുന്നുണ്ടോ.. സമയം പോകുന്നു.. "
ആദിയുടെ സ്വരം കാതിൽ എത്തിയതും ശിവ അവന്റെ നേരെ മുഖം ഉയർത്തി..
" നീ.. നീയെങ്ങനെ അറിഞ്ഞു..? "
ചോദിക്കണമെന്ന് വിചാരിച്ചതല്ല.. മനസ്സിൽ കിടന്ന കുഞ്ഞ് സംശയം അറിയാതെ വെളിയിൽ പോയതാണ്.. തനിക്ക് മാത്രം അറിയാവുന്ന രഹസ്യം ആണ്.. പിന്നെ പറഞ്ഞിരിക്കുന്നത്..
ഓഹ്.. ഇസ..!!
" ഇസയാണോ.. അദ്രി....? അവനാണോ നിന്നോട് എല്ലാം പറഞ്ഞത്..? "
ഹോസ്പിറ്റലിൽ വെച്ച് എല്ലാം മനസ് തുറന്നപ്പോൾ ഒരിക്കൽ പോലും കരുതിയില്ല.. അവനെല്ലാം ആദിയോട് പറയുമെന്ന്.. ശ്രദ്ധിക്കണമായിരുന്നു ഞാൻ..
ശിവ സംശയത്തോടെ ആദിയെ നോക്കി..
അതിനു മറുപടിയായി പുച്ഛം കലർന്ന ചിരിയായിരുന്നു ആദിയുടെ മറുപടി.. അത് തന്നെ കൊല്ലാതെ കൊല്ലുന്നത് പോലെ തോന്നി ശിവയ്ക്ക്..
" ലൂക്കയല്ല എന്നോട് പറഞ്ഞത്.. അവനെന്നോട് ഒന്നും പറഞ്ഞിട്ടില്ല.. ഞാൻ എല്ലാം കേട്ടു.. നേരിട്ട് എന്റെ ചെവി കൊണ്ട് കേട്ടു.. അറിയാതെ ആണെങ്കിൽ കൂടി അവനതിനു കാരണമായെന്നെ ഉള്ളൂ.. നീ അവനോട് എല്ലാം പറയുമ്പോൾ ഫോൺ കാളിൽ ഞാൻ ഉണ്ടായിരുന്നു.. "
അപ്പോൾ എല്ലാം കേട്ടിട്ടുണ്ടാകുമോ.. അവന്റെ മുത്തശ്ശനെ പറ്റി പറഞ്ഞതെല്ലാം..
ശിവ ഞെട്ടലോടെ ആദിയെ നോക്കി..
" അദ്രി.. അതൊക്കെ..
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..