മാത്യുവിന്റെ വീട്...
കേസന്നേഷണത്തിന്റെ ഭാഗമായി മാത്യു വിനോട് കാര്യങ്ങൾ ചോദിച്ചു അറിയാൻ അയാളുടെ വീട്ടിൽ വന്നതാണ്... ACP SHIVA PRASAD..
" എനിക്ക് മാത്യു എബ്രഹാംമിനെ ഒന്ന് കാണണം... "
Calling ബെൽ അടിച്ചതിനു ശേഷം വാതിൽ തുറന്ന സെർവെൻറ്റിനോട് ശിവ പറഞ്ഞു..
" സർ അകത്തുണ്ട് ഞാൻ വിളിക്കാം.. "
അവർ പറഞ്ഞു തീർന്നതും അയാൾ അകത്തു കയറി സോഫയിൽ ഇരിപ്പുറപ്പിച്ചു..
അയാളുടെ പ്രവർത്തി കണ്ട് ഒന്ന് അന്തിച്ചു നിന്നതിനു ശേഷം അവർ മാത്യു വിനെ വിളിക്കാനായി അകത്തേക്ക് പോയി...
Shiva അവിടെ ഇരുന്നു വീട് ഫുൾ കണ്ണോടിച്ചു...
വലിയ കൊട്ടാരം പോലെ ആയിരുന്നു വീട്.. അകത്തു ഫുൾ പലരീതിയിൽ ഉള്ള ചിത്ര പണികൾ ഉണ്ട്..വില കൂടിയ ഫർണീച്ചറുകൾ.. പല തരത്തിലുള്ള അലങ്കാര വസ്തുക്കൾ..
" ആവശ്യത്തിലേറെ സമ്പാദിച്ചു കൂട്ടുന്നുണ്ട് അല്ലെടോ.."
Shiva തന്റെ അടുത്ത് നിന്നിരുന്ന അസിസ്റ്റന്റിനോട് ചോദിച്ചു..
അതിനു മറുപടിയായി അയാളൊന്ന് ചിരിച്ചതേയുള്ളു..
5 മിനുറ്റിനു ശേഷം അങ്ങോട്ടേക്ക് മാത്യു വന്നു. അയാളുടെ ഒപ്പം ജോണും ഉണ്ടായിരുന്നു..
" Good morning mister മാത്യു.... Iam Acp shiva prasad....."
മാത്യു വിനെ കണ്ട് ശിവ വിഷ് ചെയ്തു..
തന്റെ വീട്ടിൽ വന്നിരുന്നിട്ട് തന്നെ കണ്ടിട്ടും എഴുന്നേൽക്കാതെ സോഫയിൽ കാലുമ്മേൽ കാല് കേറ്റി വെച്ചിരുന്നു വിഷ് ചെയ്യുന്ന ശിവയെ അയാളോന്നു ഇരുത്തി നോക്കി..
" നിങ്ങൾക്കെന്താ വേണ്ടത്... "
" എനിക്കൊരു കോഫി മതി... ടോ തനിക്കെന്താ വേണ്ടത്.. "
ശിവ അടുത്ത് നിന്ന പോലീസ് കാരനോട് ചോദിച്ചു..
" അതല്ല.. നിങ്ങളെന്തിനാ വന്നത്... "
ശിവ കളിയാക്കിയതാണെന്ന് മനസിലായതും മാത്യുവിന്റെ സ്വരം കടുത്തു...
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..