I CAN'T LOVE HIM..68

1.1K 106 109
                                    

" ആആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്... "

ആ കാട്ടിലെ കെട്ടിടത്തിനുള്ളിലെ മുറിയിൽ നിന്നും ഒരാളുടെ പ്രാണ രക്ഷാർത്ഥമുള്ള നിലവിളി ഉയർന്നു കേട്ട് കൊണ്ടേയിരുന്നു..

രക്ഷപെടാൻ ശ്രമിച്ചതിനാൽ ഏറ്റു വാങ്ങേണ്ടി വരുന്ന പീഡനങ്ങൾ ഒന്നും തന്നെ സഹിക്കാനുള്ള ശക്തി അയാൾക്കുണ്ടായിരുന്നില്ല..

കുറച്ചു മുന്നേ വരെ രക്ഷപ്പെടണം എന്നായിരുന്നെങ്കിൽ ഇപ്പോൾ താനോന്നു മരിച്ചു പോയിരുന്നെങ്കിൽ എന്ന് അയാൾ ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു..

എന്നാൽ മരണം പോലും തന്നെ പുച്ഛിച്ചു മാറി നിൽക്കുന്നത് കണ്ടു വേദനയോടെ അലറി കരയാൻ മാത്രമേ അയാൾക്ക് കഴിയുമായിരുന്നുള്ളു..

" എന്നെ... എന്നെ... ഒന്ന്... കൊന്ന്... തരുവോ....?

തനിക്ക് ചുറ്റും നിൽക്കുന്ന ആളുകളെ നോക്കി അയാൾ ദയനീയമായി ചോദിച്ചു പോയി..

" ഇത്ര വേഗം മടുത്തു പോയോ...? "

ആ ഇരുട്ട് മുറിയുടെ വാതിലിൽ നിന്നും കേട്ട ഗാഭീര്യമേറിയ ശബ്ദത്തിൽ അയാൾ വിറച്ചു പോയിരുന്നു..

നേരെ നോക്കാൻ പോലുമാകാതെ വായിൽ നിന്നും ചോരയൊലിപ്പിച്ചു അയാൾ ആ ചെയറിൽ തല താഴ്ത്തി ഇരുന്നു...

അവൻ അകത്തേക്ക് കയറിയതും മറ്റൊരു രൂപം ഓടി വന്നു അവന്റെ കാലിൽ വീണിരുന്നു..

" അച്ഛനെ ഒന്നും ചെയ്യരുത്.. ഞാൻ.. ഞാൻ അല്ലെ തെറ്റ് ചെയ്തത്... എന്നെ എന്ത് വേണമെങ്കിലും ചെയ്തോ.. അച്ഛനെയും അമ്മയെയും വിട്ടേക്ക്.. പ്ലീസ്.. ഞാൻ നിങ്ങളുടെ കാല് പിടിക്കാം.. അവരെയൊന്നും ചെയ്യരുത്... "

തന്റെ അച്ഛനെ ജീവനോടെ കൊല്ലാ കൊല ചെയ്യുന്നത് കണ്ടു നിൽക്കേണ്ടി വരുന്നതിന്റെ എല്ലാ വേദനയും അവളുടെ വാക്കുകളിൽ ഉണ്ടായിരുന്നു..

കുറച്ചു സമയം കൊണ്ട് താൻ കണ്ടു കൂട്ടിയ പാഴ് സ്വപ്നങ്ങൾക്ക് ഇത്രയും വലിയ ശിക്ഷ നേരിടേണ്ടി വരുമെന്ന് അവൾ ഓർത്തിരുന്നില്ല.. അവന്റെ കാലിൽ വീണു കിടന്നു കൊണ്ട് തന്നെ അവൾ തന്റെ അച്ഛനെ നോക്കി..

I CAN'T LOVE HIM!!Where stories live. Discover now