I CAN'T LOVE HIM..31

1K 94 62
                                    

" ശ്യേ... എന്നാലും അതെവിടെ പോയി... ഞാൻ പേഴ്സിൽ നിന്നും എടുക്കാറില്ലല്ലോ.. ഇനി എവിടെ എങ്കിലും വീണു പോയിട്ടുണ്ടാകുവോ..? "

" സൂസൺ...... "

" ഈ വീട്ടിൽ ഒരു സാധനം വെച്ചാൽ കാണില്ല.. ഒന്നും എടുത്തു മാറ്റരുതെന്ന് പറഞ്ഞാലും കേൾക്കില്ല.. ഇവളിതെവിടെ പോയി കിടക്കുവാ...? "സൂസൺ..... "

ഐസക്കിന്റെ ഉച്ചത്തിലുള്ള വിളി കേട്ട് കൊണ്ടാണ് സൂസൺ മുറിയിലേക്ക് വരുന്നത്...

" എന്നതാ ഇച്ചായാ... എന്തിനാ..കിടന്നു വിളിച്ചു കൂവുന്ന... ങ്‌ഹേ 😳😳 ഇതെന്നതാ മാതാവേ.. ഞാനീ കാണുന്നത്... "

റൂമിലേക്ക് കയറിയ സൂസൺ അന്തം വിട്ടു പോയി..

കാബോർഡിൽ അടുക്കി വെച്ചിരുന്ന ഡ്രെസ് മുഴുവൻ നിലത്തു വലിച്ചു വാരി ഇട്ടിരിക്കുകയാണ്... ഡ്രോയറിൽ ഇരുന്ന ഫയൽസ് ഒക്കെ വേറൊരു സ്ഥലത്തു..

" എന്നതാ ഇത്... എന്തിനാ ഇച്ചായാ.. ഇതൊക്കെ ഇവിടെ വാരി വലിച്ചിട്ടിരിക്കുന്നത്..? "

സൂസൺ ചോദിക്കുന്നതൊന്നും കേൾക്കാതെ വീണ്ടും ഷെൽഫിലും ഡ്രോയറിലും ഒക്കെ കാര്യമായി തിരയുകയാണ് ഐസക്..

" നിങ്ങളോടല്ലേ മനുഷ്യാ ചോദിക്കുന്നത്..? ഇതെന്തുവാ ഈ കാണിച്ചു വെച്ചേക്കുന്നത്..?

ചോദിക്കുന്നതൊന്നും കേൾക്കാതെ ബാക്കി ഡ്രെസ്സും വലിച്ചിടുന്ന ഐസക്കിനെ കണ്ടതും സൂസന് ദേഷ്യം വന്നു..

" എന്ത് കഷ്ടപ്പെട്ട് എടുത്തു വെയ്ക്കുന്നതാ.. മാറിങ്ങോട്ട്.. എന്നാ നോക്കുന്നതെന്ന് പറയ്‌ ഞാൻ എടുത്തു തരാ..."

അവർ അവിടെ നിലത്തു കിടന്ന ഡ്രെസ്സൊക്കെ എടുത്തു ബെഡിലേക്ക് വെച്ചു..

" എന്റെ കാർഡ് കണ്ടില്ല.. അതാണ്‌ ഞാനീ നോക്കുന്നത്... നീയെങ്ങാനും എടുത്തോ..? "

ഐസക് വീണ്ടും ഡ്രോയറിലൊക്കെ നോക്കാൻ തുടങ്ങി...

" കാർഡോ.. എന്ത് കാർഡ്...? "

" എടീ.. എന്റെ ATM കാർഡ് കാണുന്നില്ലെന്ന്... നീ എവിടെ എങ്കിലും എടുത്തു വെച്ചിട്ടുണ്ടോ..? എല്ലായിടത്തും നോക്കി.. ഒരു സാധനം വെച്ചാൽ കാണില്ല.. ഇവിടെന്നാ വല്ല ഭൂതവും ഉണ്ടോ.. "

I CAN'T LOVE HIM!!Where stories live. Discover now