A Few minutes ago.......
HEERA GROUPS OF COMPANY...
ആ വലിയ കെട്ടിട സമുച്ചയതിന്റെ എൻട്രൻസിൽ ടെൻഷനോടെ വെളിയിലേക്ക് നോക്കി നിൽക്കുകയാണ് അഭി... ഇന്നാണ് അവന്റെ പുതിയ ബോസ്സ് ചാർജ് എടുക്കുന്നത്... അന്നത്തെ സംഭവത്തിന് ശേഷം തുടർന്ന് കമ്പനിയിൽ ജോലി ചെയ്യാൻ അവനൊട്ടും താല്പര്യം ഉണ്ടായിരുന്നില്ല.....
പക്ഷെ ഇവിടെ തന്നെ തുടരാൻ നിർബന്ധിതൻ ആവുകയാണ്...പറയുന്നത് അനുസരിച്ചില്ലെങ്കിൽ അത് തനിക്ക് തന്നെ ആപത്താണെന്ന് അവന് നന്നായി അറിയാം...മാത്യുവിന്റെ കേസ് അറിഞ്ഞത് മുതൽ വീട്ടിൽ നിന്നും തിരിച്ചു വരാൻ പറഞ്ഞു അമ്മ ബഹളം ആയിരുന്നു..
താൻ വലിയൊരു കുരുക്കിൽ പെട്ടിരിക്കുകയാണ്... ഇതിൽ നിന്നും ഊരണമെങ്കിൽ ഇവിടെ തന്നെ തുടർന്ന് പോകണമെന്നും അമ്മയോട് പറയാൻ കഴിയില്ലല്ലോ...?
ചെയ്യുന്നത് തെറ്റോ ശരിയോ...?
അറിയില്ല..!!അന്ന് ബീച്ചിൽ വെച്ച് ശിവ പറഞ്ഞ കാര്യങ്ങൾ അവന്റെ മനസിലേക്ക് ഓടി വന്നു..
ഇവിടുന്നു പ്രൊമോഷൻ കൊടുത്തു വിദേശത്തെ ബ്രാഞ്ചിലേക്ക് അയക്കുന്ന പെൺകുട്ടികളെ സെക്സ് റാക്കറ്റിന് കൈ മാറുകയാണത്രേ...എല്ലാ ആറു മാസം കൂടുമ്പോഴും സ്റ്റാഫുകളുടെ കൂട്ടത്തിൽ നിന്നും ഹൈലി ടാലെന്റെഡ് എന്ന് പറഞ്ഞു തിരഞ്ഞെടുക്കുന്നവരെ പ്രൊമോഷനോട് കൂടെ ഇന്ത്യക്ക് പുറത്തുള്ള കമ്പനികളിലേക്ക് അയക്കാറുണ്ട്...
അതിൽ ആണുങ്ങളും പെൺകുട്ടികളും ഉണ്ടാകും..ആ കൂടെ തന്റെ പേർ വരാൻ എത്ര ആഗ്രഹിച്ചിട്ടുണ്ട്... അഭി പുച്ഛത്തോടെ ഓർത്തു...ആണുങ്ങൾ കമ്പനികളിൽ ജോലിയിൽ കയറുമ്പോൾ പെൺകുട്ടികൾ എത്തിപ്പെടുന്നത് വേശ്യാലയങ്ങളിൽ ആണത്രേ..
ശിവ പറഞ്ഞപ്പോൾ മനസ്സിൽ നിറയെ ഒരു തരം മരവിപ്പായിരുന്നു... വിശ്വസിക്കാൻ തോന്നിയില്ല...എങ്ങനെ വിശ്വസിക്കും...?നേരായ വഴിയിലൂടെ ഒന്നും സമ്പാദിക്കുന്ന ശീലം തന്റെ ബോസിന് ഇല്ലെന്ന് അവനറിയാമായിരുന്നു....
എതിരാളികളായി നിൽക്കുന്നവരെ ചതിയിലൂടെ വീഴ്ത്തിയാണ് അയാൾ ഓരോ ലാഭവും ഉണ്ടാക്കിയെടുത്തിരുന്നത്.. ഇതെല്ലാം നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും ഇതൊക്കെ സാധാരണമാണല്ലോ...ബിസിനസ്സിൽ ചതിയും ഒളിപ്പോരും ഒക്കെയുണ്ടാവുമല്ലോ എന്നോർത്ത് അവൻ സ്വയം ബോസ്സിനെ ന്യായീകരിച്ചിരുന്നു സമാധാനിച്ചിരുന്നു...
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..