"മിഖായേൽ...."
ശിവയുടെ ചുണ്ടുകൾ മന്ത്രിച്ചു.. ഭാസ്കരന്റെ ദേഹത്തുള്ള തന്റെ പിടിമുറുക്കി കൊണ്ടവൻ അയാളെ ഒന്ന് കൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു.. ഭയമായിരുന്നില്ല അവനു തോന്നിയത്..നിസ്സഹായത ആയിരുന്നു.. ഒരു തരം മരവിപ്പ്..
അച്ഛനെ മരണത്തിനു വിട്ടു കൊടുക്കാൻ അവനു കഴിയില്ല.. അയാളെ സംരക്ഷിക്കണമെങ്കിൽ മുന്നിൽ നിൽക്കുന്നവനെ എതിർത്തു തോൽപ്പിക്കേണ്ടി വരും.. ഒന്നിനും കഴിയാതൊരു അവസ്ഥയിൽ അവൻ ദയനീയമായി ആദിയെ നോക്കി..
" അദ്രി.. ഞാൻ അച്ഛനെ..
" അയാളെ ഇവിടെ ഇട്ടിട്ട് പൊയ്ക്കോ ശിവാ.. "
ശിവ എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുന്നേ ആദിയുടെ മറുപടി വന്നു കഴിഞ്ഞിരുന്നു.. അവൻ ഗൺ താഴ്ത്തി കൊണ്ട് ശിവയുടെ അടുത്തേക്ക് നടന്നു വന്നു..
ശിവ ആദിയെ തന്നെ നോക്കി നിന്ന് പോയി... അതിലും കൂടുതൽ ഭയത്തോടെ ഭാസ്കരനും.. മാസ്കിനാൽ തന്റെ മുഖം മറച്ചിരുന്നെങ്കിലും ആ ശബ്ദം അയാൾ തിരിച്ചറിഞ്ഞിരുന്നു..
ഇവിടെ അടച്ചിടപ്പെട്ട സമയം മുതൽ ഈ നേരം വരെ ആദിയാണ് ഇതിനു പിന്നിലേക്ക് അയാൾക്ക് അറിയില്ലായിരുന്നു.. തന്നെ പിടിച്ചു കൊണ്ട് വന്നിരിക്കുന്നതിന്റെ കാരണം പലയാവർത്തി ചോദിച്ചെങ്കിലും ആരും തന്നെ അയാൾക്ക് മറുപടി കൊടുത്തിരുന്നില്ല..
എന്നാലിപ്പോൾ താൻ മകനെ പോലെ സ്നേഹിച്ചു വളർത്തിയവൻ തന്നെയാണ് അതിനു പിന്നിലെന്നറിഞ്ഞതും അയാൾ തളർച്ചയോടെ അതിനേക്കാൾ കൂടുതൽ ഭയത്തോടെ ശിവയുടെ ദേഹത്തേക്ക് ചാഞ്ഞു..
" ശിവാ.. മോനെ.. "
അയാൾ ഒരു വിറയലോടെ അവനെ വിളിച്ചു.. അത് കേട്ടതും ആദിയിൽ ഒരു പുച്ഛം ആയിരുന്നു.. ശിവയാകട്ടെ ചേർത്ത് പിടിച്ചതല്ലാതെ അയാളുടെ മുഖത്തേക്ക് പോലും നോക്കിയിരുന്നില്ല..
" എന്താ ഭാസ്കരൻ മാമേ.. പേടിച്ചു പോയോ.. ഈ മുഖത്ത് എന്തിനാ ഒരു വിഷമം.. മരിക്കാൻ പോകുന്നതിന്റെയോ.. അതോ ഒരു പ്രശ്നം വന്നപ്പോൾ എക്കാലവും നിങ്ങൾ തള്ളി കളഞ്ഞ മകൻ മാത്രമേ കൂടെ ഉണ്ടായുള്ളൂ.. എന്ന കുറ്റബോധം ആണോ.. "
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..