"ടിങ്... ടിങ്...."
" ക്രിസ്റ്റി... ആരാണെന്ന് ഒന്ന് പോയി നോക്കെടാ... "
രാവിലെ കാളിങ് ബെൽ ന്റെ ശബ്ദം കേട്ടതും കണ്ണ് പോലും തുറക്കാതെ അഭി അടുത്ത് കിടക്കുന്ന ആളെ തട്ടി വിളിച്ചു....
" എടാ... ഒന്ന് പോയി നോക്കെടാ... "
അവൻ കുറെ തട്ടിയിട്ടും അടുത്ത് കിടക്കുന്ന ആൾക്ക് ഒരു കുലുക്കവുമില്ല...
" പോ... എനിക്കും പറ്റില്ല... "
അവനും എഴുന്നേൽക്കാനുള്ള മടി കാരണം പുതപ്പ് തലവഴി മൂടി അനങ്ങാതെ കിടന്നു...
"ടിങ്.... ടിങ്...."
അടുത്ത ഉറക്കത്തിലേക്ക് കടക്കും മുന്നേ വീണ്ടും കാളിങ് ബെൽ മുഴങ്ങിയിരുന്നു...
" ഹോ... ഇതേത് തെണ്ടിയ നേരം വെളുക്കുന്നതിനു മുന്നേ ബെൽ അടിച്ചു മരിക്കുന്നത്... "
പുതപ്പിനുള്ളിൽ നിന്നും തല മാത്രം വെളിയിലേക്കിട്ട് അവൻ പിറുപിറുത്തു കൊണ്ടിരുന്നു...
" ക്രിസ്റ്റി... ഒന്ന് പോയി നോക്കെടാ... ആരാണെന്ന്... "
അവൻ വീണ്ടും അടുത്ത് കിടക്കുന്ന ക്രിസ്റ്റിയെ തട്ടിക്കൊണ്ടു ഇരുന്നു...
" മര്യാദക്ക് അടങ്ങി കിടക്കേടാ.... "
ദേഷ്യത്തോടെ തന്റെ കൈ തട്ടി മാറ്റി തിരിഞ്ഞു കിടക്കുന്നവനെ കണ്ട് അഭി കണ്ണ് മിഴിച്ചു...
" ഇവന്റെ ശബ്ദത്തിനെന്താ ഇത്ര കട്ടി... ടാ... ക്രിസ്റ്റി..
""ടിങ്... ടിങ്..."
വീണ്ടും അവനെ തട്ടി വിളിക്കാനായി പോയതും പുറത്തു നിന്ന് വീണ്ടും കാളിങ് ബെൽ മുഴങ്ങി...
" ഒഹ്ഹ്ഹ്... നാശം പിടിക്കാനായിട്ട്... അവന്റെ അമ്മൂമ്മേടെ ഒരു ബെല്ല്... "
ഉറക്കം മുറിഞ്ഞതിന്റെ ദേഷ്യത്തിൽ ബെൽ അടിച്ചവന്റെ അപ്പൂപ്പന്റെ അപ്പൂപ്പന്മാരെ വരെ സ്മരിച്ചു കൊണ്ട് അഭി പോയി വാതിൽ തുറന്നു...
" ആരാടാ... നാറി... ഓഹ്... ഈ അലവലാതി ആയിരുന്നോ..."
വാതിൽ തുറന്ന ഉടനെ ചീത്ത വിളിച്ചെങ്കിലും മുന്നിൽ നിൽക്കുന്ന സാധനത്തെ കണ്ടതും അവൻ പുച്ഛത്തോടെ അടിമുടി നോക്കി...
YOU ARE READING
I CAN'T LOVE HIM!!
Hayran Kurguഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..