I CAN'T LOVE HIM..79

1.9K 148 175
                                        

" ഇസയല്ലേ..? "

തന്റെ തൊട്ടടുത്തു വന്നിരുന്നു ചിരിയോടെ ചോദിക്കുന്ന ആളെ നോക്കി അവൻ സംശയത്തോടെ തലയാട്ടി..

" എനിക്കറിയാം.. ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്.. കാണുന്നത് ആദ്യമായിട്ടാണ്.. "

" ഞാനും.. "

അവൻ പതിയെ പറഞ്ഞു..

മുന്നിലിരിക്കുന്ന ആളുടെ മുഖത്ത് ഇപ്പോഴും ചിരിയാണ്.. തന്നെ ഒരുപാട് കാലത്തെ പരിചയമുള്ളത് പോലെ പെരുമാറ്റം.. പക്ഷെ തന്റെ ഓർമയിൽ എവിടെയും ഈ മുഖമില്ലല്ലോ..?

ഇതാരാ..?

ഓർമകളിൽ നിന്നും മുന്നിലുള്ള ആളുടെ മുഖം ചികഞ്ഞു എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ ഫോണിൽ ആദിയുടെ കാൾ കണക്ട് ആയ കാര്യം അവൻ അറിഞ്ഞിരുന്നില്ല..

തെല്ലൊരു സംശയത്തോടെ അവൻ മുന്നിലുള്ള ആളെ തന്നെ നോക്കിയിരുന്നു..

അവന്റെ മുഖത്തെ സംശയ ഭാവം കണ്ടിട്ടാവണം.. മുന്നിലുള്ളയാളുടെ ചിരിക്ക് ആഴം കൂടിയിരുന്നു..

" ഇങ്ങനെ നോക്കുവൊന്നും വേണ്ടെടോ.. ഞാൻ പ്രശ്നക്കാരൻ ഒന്നുമല്ല.. I'M Alok... Alok Prasad..
സിറ്റി പൊലീസ് കമ്മീഷണർ ആണ്.. അറിയോ..? "

ലൂക്കിന് നേരെ അവൻ ചിരിയോടെ തന്റെ കൈ നീട്ടി..

" എനിക്കറിയില്ല.. "

"പുല്ല്.."

തിരിച്ചു അവന്റെ കയ്യിലേക്ക് തന്റെ കൈ ചേർക്കുന്നതിനിടയ്ക്ക് ലൂക്ക് പറയുന്നത് കേട്ട് അലോക് പിറുപിറുത്തു..

" ഒരു കമ്മീഷണർ ആയ എന്നെ അറിയത്തില്ലെന്ന്.. ബ്ലഡി ജാട തെണ്ടി.. അല്ലെങ്കിലും നീയൊക്കെ കണ്ട ഫിലിം സ്റ്റാർസ് നെ മാത്രേ അറിഞ്ഞിരിക്കൂ.. ജനസേവനം നടത്തുന്ന നമ്മളെയൊന്നും ഒരു പട്ടികുഞ്ഞു പോലും തിരിഞ്ഞു നോക്കില്ല. സെഡ് ലൈഫ്....ഇതിലൊന്നും തളരരുത് അല്ലു... പ്രധാന മന്ത്രി ആരാണെന്ന് ചോദിച്ചാൽ വരെ വായും പൊളിച്ചു നിൽക്കുന്നവന്മാർ ആണ്.. അത്രയൊന്നും വരില്ലല്ലോ.. "

" സർ.. "

ലൂക്കിന്റെ വിളിയാണ് മനസിലുള്ള എണ്ണി പെറുക്കലിൽ നിന്നും അവനെ വെളിയിൽ കൊണ്ട് വന്നത്..

I CAN'T LOVE HIM!!Stories to obsess over. Discover now