" അമ്മച്ചീ.... പപ്പയെ കഴിക്കാൻ വിളിച്ചോ... ഇവിടെ എല്ലാം റെഡി ആണ്... "
ഡെയിനിങ് ഹാളിൽ ബ്രേക്ഫാസ്റ് വിളമ്പി വെച്ച് കൊണ്ട് സാറ സൂസനോട് വിളിച്ചു പറഞ്ഞു...
" ഞാൻ വിളിച്ചിട്ടുണ്ട്.. വേണെങ്കിൽ വന്നോളും... അവിടെ ഫോണും കുത്തികൊണ്ട് ഇരിക്കട്ടെ... നീയാ... ചപ്പാത്തി കൂടി എടുത്തു വെച്ചോ... ആ റിയ കൊചിന് അതാണ് ഇഷ്ടമെന്ന് പറഞ്ഞത്..."
" ഓഹ്... ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുക്കാത്തതിന്റെ കുറവ് കൂടിയുള്ളൂ... "
സൂസൺ പറഞ്ഞത് ഇഷ്ടപെടാതെ.. സാറ കിച്ചണിലേക്ക് പോയി...
" ഈ പെണ്ണിന് ഇതെന്നാ പറ്റി...? "
സാറയുടെ ദേഷ്യവും ചവിട്ടി തുള്ളിയുള്ള പോക്കും കണ്ടതും സൂസൺ മനസിലോർത്തു...
" ആ... എന്തെങ്കിലും ആവട്ടെ...ഇച്ചായനും അപ്പുവും എന്തെടുത്തോണ്ട് ഇരിക്കുവാ... എത്ര നേരമായി വിളിക്കുന്നു.... "
" ആരു........... "
" ആഹ്.... വരുന്നമ്മച്ചി... "
സൂസൺ ഹാളിൽ നിന്നും ഉറക്കെ വിളിച്ചതും റൂമിന്റെ വാതിലിൽ നിന്നും അപ്പുവിന്റെ മറുപടി കിട്ടി...
" നീ വരുമ്പോൾ പപ്പയെ കൂടി വിളിച്ചോ... "
" ആഹ്... "
സൂസന്റെ ഓർഡർ കിട്ടിയതും അവൻ ഐസക്കിന്റെ മുറിയിലേക്ക് പോയി...
" പപ്പാ... കഴിക്കാൻ വരുന്നില്ലേ... "
ഫോണിൽ കാര്യമായി കുത്തികൊണ്ടിരിക്കുന്ന ഐസക്കിന്റെ അടുത്തേക്ക് പോയിരുന്നു അപ്പു ചോദിച്ചു...
" ഹാ.. വരുന്നെടാ ചെറുക്കാ... ദേ ഇത് കൂടിയുള്ളൂ... "
അപ്പുവിനോട് പറഞ്ഞിട്ട് വീണ്ടും ഐസക് ഫോണിലേക്ക് കമിഴ്ന്നു...
" ഇത്ര കാര്യമായിട്ട് നോക്കാൻ എന്താ ഉള്ളത്..ങ്‌ഹേ... അയ്യേ... എന്തോന്ന് പപ്പാ.. ഇത്... "
ഐസക് വളരെ സീരിയസ് ആയിട്ട് ഫോണിൽ പണിയുന്നത് കണ്ടു കൂടെ എത്തി നോക്കിയ അപ്പു വാ പൊളിച്ചു നിന്നു....
ഫുഡ് പോലും കഴിക്കാൻ പോകാതെ candy crush ഗെയിം ഡൌൺലോഡ് ചെയ്തു കളിച്ചു കൊണ്ടിരിക്കുകയാണ് ഐസക്...
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
Фанфикഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..