I CAN'T LOVE HIM..64

1.8K 148 133
                                        

ആദി..!!

ഹാളിലേക്ക് ചിരിച്ചു കൊണ്ട് കയറി വരുന്ന ആളെ കണ്ടതും ലൂക്കിന്റെ ചുണ്ടുകൾ മന്ത്രിച്ചു...

ഈ ലോകം മുഴുവൻ വെട്ടിപിടിച്ച സന്തോഷം തോന്നിയവന്.. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു പോയതായിരുന്നു.. താൻ വെറുതെ പാഴ് കിനാവ് കാണുകയാണെന്ന് കരുതി..

എന്നാൽ അവന്റെ വിളിയും മെസ്സേജും പ്രതീക്ഷിച്ചിരുന്ന തന്റെ മുന്നിലേക്ക് നേരിട്ട് വന്നിരിക്കുന്നു..

അതിനർത്ഥം.. ആദി തന്നെ അത്രയും സ്നേഹിക്കുന്നുണ്ടന്നല്ലേ..

ബെല്ലയും കിരണുമൊക്കെ പറഞ്ഞത് സത്യം ആണെന്നല്ലേ..

സന്തോഷം കൊണ്ട് തുള്ളിചാടാൻ തോന്നിയവന്.. ആദിയുടെ അടുത്തേക്ക് ഓടി പോകാനും തന്റെ മനസിലുള്ളത് തുറന്നു പറയാനും അവന്റെ ഉള്ളം തുടിച്ചു കൊണ്ടിരുന്നു..

ആദി വിളിക്കില്ലെന്നും അവന് തന്നോട് ഇഷ്ടമില്ലെന്നും പറഞ്ഞു കളിയാക്കിയ ക്രിസ്റ്റിയെയും ഫിലിപിനെയും അവൻ തെല്ലു അഹങ്കാരത്തോടെ നോക്കി..

എല്ലാവരുടെ മുഖത്തും അമ്പരപ്പ് തന്നെ.. അവരാരും ആദിയെ ഇവിടെ പ്രതീക്ഷിച്ചതല്ലല്ലോ.. ക്രിസ്റ്റിയുടെ മുഖഭാവം കണ്ടതും ലൂക്കിന് ചിരി വന്നിരുന്നു.. എന്തോ അന്യ ഗ്രഹ ജീവിയെ കണ്ടത് പോലെ തരിച്ചു നിൽക്കുകയാണ് അവൻ..

ക്രിസ്റ്റിയുടെ മുഖം കണ്ട് പൊട്ടി വന്ന ചിരിയടക്കി അതേ പോലെ  അവൻ ആദിയുടെ നേരെ തിരിഞ്ഞു.. അവിടുന്നുള്ള നോട്ടവും തന്റെ മുഖത്തേക്കാണെന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും ചമ്മലുമൊക്കെ അവന് തോന്നി..

തന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്നവനെ കണ്ട് സന്ദോഷത്തോടെ അടുത്തേക്ക് പോകാൻ തുനിഞ്ഞതും പെട്ടെന്ന് എന്തോ ഓർത്തെന്ന പോൽ പിടിച്ചു കെട്ടിയത് പോലെ അവൻ അവിടെ തന്നെ നിന്നു...

രാവിലെ വീട്ടിൽ വെച് ആദി പറഞ്ഞ ഓരോ വാക്കുകളും അവന്റെയുള്ളിലേക്ക് കടന്നു വന്നു. അവന്റെ മുഖം പരിഭവത്താൽ വീർത്തു....  തന്നോട് നുണ പറഞ്ഞില്ലേ.
പലതും മറച്ചു വെച്ചില്ലേ...അത് ചോദിച്ചതിന് ഇറങ്ങി പോകാൻ പറഞ്ഞില്ലേ.. താൻ ശല്യമാണെന്ന് പറഞ്ഞില്ലേ..

I CAN'T LOVE HIM!!Stories to obsess over. Discover now