" ടാ... ചെറുക്കാ.. നിന്നോടിങ്ങോട്ട് ഇറങ്ങാനാ പറഞ്ഞത്... മര്യാദക്ക് താഴെ ഇറങ്ങിക്കോ... ഇല്ലെങ്കിൽ നല്ലത് കിട്ടും എന്റടുത്തുന്നു.... "
" പപ്പ ആദ്യം ആ വടി മാറ്റിക്കെ... എന്നാൽ ഞാനിറങ്ങാം... "
" നീ ആദ്യം താഴെ ഇറങ്... എന്നിട്ട് കളയണോ വേണ്ടയോ എന്ന് ഞാൻ ആലോചിക്കാം.... "
" എന്നാൽ ഞാനിറങ്ങൂല.. "
" നീ എത്ര നേരം അവിടെ ഇരിക്കും... എപ്പോളെങ്കിലും നിലത്തു കാലു കുത്തുവല്ലോ... നീ ഇറങ് എന്നിട്ടേ ഞാൻ അകത്തേക്ക് പോകുന്നുള്ളൂ..."
ATM കാർഡ് എടുത്തോണ്ട് പോയതിനു ലൂക്കിനെ അടിക്കാൻ ഇട്ട് ഓടിച്ചതാണ് ഐസക്.. വടിയെടുത്തത് കണ്ടപ്പോഴേ കൊച് ഓടി മതിലിന്റെ മുകളിൽ കയറി...
" അപ്പന് നാണമുണ്ടോ..? പോത്ത് പോലെ വളർന്ന എന്നെ തല്ലാൻ... "
മതിലിന്റെ താഴെ ചൂരലുമായി നിൽക്കുന്ന ഐസക്കിനെ നോക്കി ലൂക്ക് ചോദിച്ചു..
" നിനക്ക് നാണമുണ്ടോടാ...മുതുക്കാ..?സ്വന്തം അപ്പന്റെ ATM കാർഡ് അടിച്ചു മാറ്റികൊണ്ട് പോവാൻ..പണിയെടുത്തു പൈസ ഉണ്ടാക്കാൻ ഉള്ളതിന്.. നാണം കെട്ടവൻ... "
" പിന്നെ സ്വന്തം അപ്പന്റേതല്ലാതെ വല്ലോന്റേം അപ്പന്റെ ക്യാഷ് എടുത്തോണ്ട് പോകാൻ പറ്റുവോ..? പണിയെടുത്തിട്ട് ആ തെണ്ടി എനിക്ക് സാലറി തരാത്തത് കൊണ്ടല്ലേ... "
" കമ്പനിയിൽ വന്നു വായി നോക്കുന്നതിനു നിനക്കിനി ഞാൻ സാലറി തരാത്ത കുഴപ്പം കൂടിയുള്ളൂ.. ഒരു ദിവസം വന്നാൽ പിന്നെ പത്തു ദിവസം ലീവാണ്...മരിച്ചു പണിയെടുക്കുന്നവർക്ക് ഇവിടെ സാലറി കിട്ടുന്നില്ല..അപ്പോഴാ ചൊറിയും കുത്തിയിരിക്കുന്ന നിനക്ക് തരുന്നത്... "
അല്ലുവിനെയും കൊണ്ട് സ്കൂളിലേക്ക് പോകാനിറങ്ങിയ വഴിക്കാണ് അപ്പു ലൂക്കിന്റെ പരാതി കേൾക്കുന്നത്...
" നീ പോടാ... കണ്ണിൽ ചോരയില്ലാത്തവനെ.. നിനക്കുള്ളത് ഞാൻ വേറെ വെച്ചിട്ടുണ്ട്...'
ലൂക്ക് അപ്പുവിനെ നോക്കി കൊഞ്ഞനം കുത്തി...
" ഹാ... ഇപ്പോൾ കറക്റ്റ്... 🎶" മരം ചാടി നടന്നൊരു കുരങ്ങൻ..... മനുഷ്യന്റെ കുപ്പായം അണിഞ്ഞൂ....'🎶
നോക്കെടാ അല്ലൂസെ... മതിലിന്റെ മുകളിൽ കുരങ്ങൻ... "
YOU ARE READING
I CAN'T LOVE HIM!!
Hayran Kurguഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..