I CAN'T LOVE HIM....25

809 83 40
                                    

" ഇതെന്തോന്ന്..ഹിന്ദി സിനിമയിലെ കൊള്ള സാങ്കേതമോ... ഫുൾ നീല മയം..... മനുഷ്യന്റെ കണ്ണ് മുഴുവൻ നീല പിത്തം പിടിച്ചത് പോലെയായി... "

ആദിയുടെ റൂമിൽ കയറിയതും അവിടെയുള്ള ചെറിയ ലാമ്പിൽ നിന്ന് വന്ന നീല വെളിച്ചം കണ്ണിലടിച് ലൂക്ക് കണ്ണ് തിരുമ്മി..

" വേറൊന്നും കിട്ടാത്തത് പോലെ.... ഇവനാര് ചോട്ടാ ഷകീലിന്റെ കൊച് മോനോ..? ഹേയ്... ഇവൻ ചെകുത്താൻ ലാസറിന്റെ കൊച് മോൻ ആണ്... അതേ സ്വഭാവവും 😏😏"

ലൂക്ക് പമ്മി പമ്മി ആദിയുടെ കട്ടിലിനു അടുത്ത് വന്നു..

" ഉയ്യോ.. കിടക്കുന്ന കിടപ്പ് നോക്കിക്കേ.. കടപ്പുറത്തു ഉണക്കനിട്ടേക്കുന്ന മത്തി പോലെയുണ്ട്.. ഒരൊറ്റ ചവിട്ടങ്ങു കൊടുത്താലോ... ഇല്ലെങ്കിൽ വേണ്ട തിരിച്ചു കിട്ടുന്നത് മേടിക്കാനുള്ള ശക്തി കൂടി വേണ്ടേ... ഇത് നല്ല ഉറക്കത്തിലാണോ...? "

ലൂക്ക് പതിയെ ആദിയുടെ അടുത്ത് ചെന്ന് മുഖത്തിന്‌ നേരെ കൈ വീശി നോക്കി..ആദി നല്ല ഉറക്കം ആണെന്ന് കണ്ടതും അവൻ ആദിയുടെ അടുത്ത് നിന്ന് അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി...

" അയ്യോടാ.. എന്തൊരു ഉറക്കം... ഈ മുഖത്ത് നോക്കി ഞാൻ എങ്ങനെ ചീത്ത വിളിക്കും... വിളിച്ചു എഴുന്നേൽപ്പിക്കാനും തോന്നുന്നില്ല...ഉറങ്ങുമ്പോൾ ഇവനിത്രേം പാവം ആയിരുന്നോ.... "

ടേബിൾ ലാമ്പിലെ ചെറിയ നീല വെളിച്ചത്തിൽ ആദിയുടെ മുഖം കണ്ടതും ലൂക്ക് ചീത്ത പറയാൻ വന്നതൊക്കെ മറന്നു അവിടെയിരുന്നു വായി നോക്കാൻ തുടങ്ങി.. നിലത്തു മുട്ട് കുത്തി ഇരുന്നു ആദിയുടെ ബെഡിൽ രണ്ടു കയ്യും കുത്തി മുഖവും കയ്യിൽ ബാലൻസ് ചെയ്താണ് കക്ഷിയുടെ ഇരുപ്പ്..

ലൂക്ക് ഇരിക്കുന്ന സൈഡിലേക്ക് ചെരിഞ്ഞു ഒരു കൈ  കവിളിന് അടിയിൽ വെച്ച് കവിളും ചുണ്ടും വീർപ്പിച്ചു വെച്ചാണ് ആദി കിടക്കുന്നത്...നെറ്റിയിലേക്ക് മുടി വീഴുന്നത് കാരണം ഇടയ്ക്കിടെ മുഖം ചുളിക്കുന്നുണ്ട്...അവൻ പതിയെ ആദിയുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന മുടി ഒരു സൈഡിലേക്ക് ഒതുക്കി വെച്ചിട്ട് നെറ്റിയിൽ തൊട്ട് നോക്കി....പനിയുടെ ചെറു ചൂട് ഉണ്ടായിരുന്നു.. അവന്റെ നെറ്റിയിൽ....

I CAN'T LOVE HIM!!Where stories live. Discover now