I CAN'T LOVE HIM..72

2K 150 280
                                        

ചുംബനം... 🔥🔥

ആദ്യമായി മറയില്ലാതെ ലൂക്കിന്റെ ചുണ്ടുകൾ തന്നിലേക്ക് ചേർന്നതും ആദിയുടെ ഉള്ളിലൂടെ വിറയൽ കടന്നു പോയി... അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു..

ഒരു നിമിഷം തന്റെ ഹൃദയമിടിപ്പ് നിന്നത് പോലെ തോന്നിയവന്.. ഒട്ടൊരു നിമിഷത്തിന് ശേഷം അത് ശക്തിയിൽ മിടിക്കാൻ തുടങ്ങി.. ചുറ്റും സംഭവിക്കുന്നത് എന്താണെന്ന് പോലും മനസിലാകാതെ ബുദ്ധി മരവിച്ചത് പോലെ അവൻ നിന്നു പോയി..

ലൂക്കിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. ആദിയുടെ ശ്രദ്ധ മാറ്റാനായി ചെയ്തതാണെങ്കിലും അവന്റെ ചുണ്ടുകളുടെ ചൂട് തട്ടിയതും ഒരു നിമിഷം മറ്റെല്ലാം മറന്നു അവൻ അതിൽ ലയിച്ചു നിന്നു പോയി.അവന്റെയുള്ളിലൂടെ പല ഓർമകളും മിന്നി മാഞ്ഞു .. ഇങ്ങനൊരു നിമിഷം ഇതിനു മുന്നേ അവർക്കിടയിൽ കഴിഞ്ഞു പോയത് പോലെ... തന്റെ ചുണ്ടുകൾ ഒന്ന് കൂടി അല്പം വിടർത്തി അവൻ ആദിയുടെ ചുണ്ടുകളെ വീണ്ടും പൊതിഞ്ഞു..

തന്റെ ചുണ്ടിൽ അറിയുന്ന തണുത്ത സ്പര്ശനം ..ലൂക്കിന്റെ ശരീരത്തിൽ നിന്നും തന്റെ ശരീരത്തിലേക്ക് പടരുന്ന തണുപ്പ് അറിയുന്നുണ്ടെങ്കിലും അവന്റെ ഉള്ളം ചുട്ട് പൊള്ളുകയായിരുന്നു..ലൂക്കിന്റെ ചുംബനത്തിന്റെ തീവ്രത താങ്ങാൻ അവന് കഴിയുന്നുണ്ടായില്ല..ഉള്ളിലൂടെ മിന്നൽ പിണർ കടന്നു പോകുന്നത് പോലെ.. തിരിച്ചു പ്രതികരിക്കാൻ ആവാതെ അവന് വിധേയനായി അവന്റെ ഇടുപ്പിൽ വിരലുകൾ അമർത്തി അവൻ തളർച്ചയോടെ ഷെൽഫിലേക്ക് അമർന്നു..

ലൂക്കിന്റെ കയ്കൾ ആദിയുടെ കവിളിനെ പൊതിഞ്ഞു പിടിച്ചു.. അതിനിടയിൽ തന്റെ കയ്യിൽ നിന്നും ചാവി നിലത്തേക്ക് വീണതൊന്നും അവൻ അറിഞ്ഞിരുന്നില്ല.. തന്റെ ഇരു കവിളിനെയും പൊതിഞ്ഞു പിടിച്ചു മേൽ ചുണ്ടിനെയും കീഴ് ചുണ്ടിനെയും മാറി മാറി നുണയുന്നവനെ ആദി വിടർന്ന കണ്ണുകളോടെ നോക്കി.. കവിളിനെ പൊതിഞ്ഞു പിടിച്ചിരുന്ന കൈകളിൽ ഒന്ന് പിൻ കഴുത്തിലേക്ക് നീങ്ങിയതും ആദിയുടെ കണ്ണുകൾ താനെ അടഞ്ഞു പോയിരുന്നു..

തള്ളി മാറ്റണമെന്നുണ്ട്.. ബുദ്ധി മരവിച്ചിരിക്കുന്നു.. ശരീരം മറ്റു പലതും ആഗ്രഹിക്കുന്നു.. അവന്റെ ചുണ്ടുകൾ തീർക്കുന്ന മന്ത്രികതയിൽ  പ്രതികരിക്കാൻ കഴിയുന്നില്ല..ആദ്യ ചുംബനത്തിന്റെ ലഹരി അവനെ തളർത്തി കളഞ്ഞിരുന്നു.. ഷർട്ടിനിടയിലൂടെ അവന്റെ നഗ്നമായ ഇടുപ്പിൽ ചുറ്റി പിടിച്ചു കൊണ്ട് ആദി പുറകിലേക്ക് അമർന്നു നിന്നു..

I CAN'T LOVE HIM!!Stories to obsess over. Discover now