I CAN'T LOVE HIM...11

1.4K 128 43
                                        

WILLIAM MANSION......

മുത്തശ്ശൻറെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗം ആയിട്ട്... ഫുൾ അലങ്കരിച്ചിരിക്കുകയാണ്.. MANSION ന്റെ ഉള്ളിലും പുറത്തും.. അതിഥികൾ കയറി വരുന്ന വഴിയിലും എല്ലാം ഭംഗിയുള്ള പൂക്കളും ലൈറ്സും കൊണ്ട് അലങ്കരിച്ചിരിക്കുന്നു...

ഫുൾ സെക്യൂരിറ്റി അറേൻജ് ചെയ്തിട്ടുണ്ട്.. വരുന്ന ഗ്സ്റ്റുകൾക്ക് കാർ പാർക്ക്‌ ചെയ്യാനും മറ്റുമായി പ്രത്യേകം സൗകര്യം ചെയ്തിട്ടുണ്ട്...മുത്തശ്ശനു യാത്ര ബുദ്ദിമുട്ട് ആയത് കൊണ്ട് തന്നെ  വില്യം...mansion നോട്‌ ചേർന്ന് തന്നെയുള്ള ആദിയുടെ ഗസ്റ്റ്‌ ഹൗസിനു മുന്നിലുള്ള വിശാലമായ മുറ്റതാണ് പാർട്ടി വെച്ചിരിക്കുന്നത്..

അകത്തു മുറിയിൽ പാർടിക്ക് വേണ്ടി റെഡി ആവുകയാണ് ഫെർണാണ്ടസ് വില്യം...

" ഹേയ്... Birthday boy... ഇതുവരെ റെഡി ആയി കഴിഞ്ഞില്ലേ... "

ബെല്ല അങ്ങോട്ടേക്ക് വന്നു കൊണ്ട് ചോദിച്ചു...

" കഴിഞ്ഞു... How is it... "

അവളുടെ നേരെ നിന്ന് കൊണ്ട് അയാൾ ചോദിച്ചു..

" അമ്പോ ലുക്ക്‌ തന്നെ... ഇപ്പോൾ ഒരു പത്തിരുപതു വയസ് കുറഞ്ഞത് പോലെ ഉണ്ട്... "

അയാളെ അടിമുടി നോക്കികൊണ്ട് അവൾ പറഞ്ഞു...

" അല്ലെങ്കിലും ആർക്ക് വയസായി.. Age is just number... ഞാനിപ്പോഴും പഴയ 25 തന്നെ... "

" അതെന്താ ഒരു 25 ന്റെ കണക്ക്... എല്ലാരും 17 അല്ലെ പറയുന്നേ.... "

അവൾ സംശയത്തോടെ ചോദിച്ചു...

" അതോ... അത്... "

" Happy birthday "Dad..."

അയാള് പറഞ്ഞു മുഴുവനാക്കും മുൻപേ മറ്റൊരു ശബ്ദം അവിടെ മുഴങ്ങി കേട്ടു..

ആരാണെന്നറിയാൻ തിരിഞ്ഞു നോക്കിയ ബെല്ല കാണുന്നത്...വാതിലിന്റെ സൈഡിൽ ചിരിച്ചു കൊണ്ട് കൈ കെട്ടി നിൽക്കുന്ന ഫിലിപിനെ ആണ്...

" ഫെലി പപ്പാ... "

ബെല്ല സന്തോഷം കൊണ്ട് തുള്ളിചാടി അടുത്തേക്ക് പോകാൻ നിന്നെങ്കിലും അടുത്ത് നിൽക്കുന്ന മുത്തശ്ശനെ ഓർത്തു അവൾ അവിടെ തന്നെ നിന്നു.. പകരം അയാൾ കാണാതെ അവനെ നോക്കി ചിരിച്ചു കാണിച്ചു..

I CAN'T LOVE HIM!!Stories to obsess over. Discover now