I CAN'T LOVE HIM...93

1.7K 158 171
                                        

" ആദി... "

തങ്ങളെ തന്നെ നോക്കി നിൽക്കുന്നവനെ കണ്ട നേരം ലൂക്കിന്റെയും ബെല്ലയുടെയും ചുണ്ടുകൾ ഒരുപോലെ മന്ത്രിച്ചു...

അവന്റെ ദേഷ്യം നിറഞ്ഞ മുഖം അവരെ ഒരുപോലെ ആശയ കുഴപ്പത്തിൽ ആക്കിയിരുന്നു.. താൻ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് വന്നതിന്റെ ദേഷ്യമാണ് ആദിയിൽ എന്ന് ബെല്ല ഭയപ്പെട്ടെങ്കിലും ലൂക്കിന് ഒന്നും തന്നെ മനസിലായിരുന്നില്ല..

" എന്തിനാ ഇവനിത്ര ദേഷ്യം... ഇങ്ങനെ മുഖം മാറാൻ ഇവിടിപ്പോൾ എന്താ ഉണ്ടായേ..? "

ലൂക്കിന്റെ മുഖം ചുളിഞ്ഞിരുന്നു.. അവൻ സംശയത്തോടെ ആദിയെ നോക്കി.. പിന്നെ ബെല്ലയിലേക്കും അവിടെ നിന്ന് ശിവയിലേക്കും അവന്റെ നോട്ടമെത്തി.. കാരണം ആദിയുടെ നോട്ടം അവരിലായിരുന്നു..ശിവയെ ചുറ്റി പിടിച്ചു നിൽക്കുന്ന ബെല്ലയുടെ കൈകളിലേക്ക് ആയിരുന്നു..

" ഇവനെന്താ പറ്റിയെ..? "

ലൂക്ക രണ്ട് കൂട്ടരെയും മാറി മാറി നോക്കി.. ആദിയുടെ നിൽപ്പും ഭാവവുമൊന്നും അവനു പന്തിയായി തോന്നിയില്ല..എന്തോ പ്രശ്നം ഉള്ളത് പോലെ..

" ആദി.. "

അവനെ വിളിച്ചു കൊണ്ട് ലൂക്ക് രണ്ടടി അവനിലേക്ക് ചുവട് വെച്ചു.. എന്നാൽ അതിന് മുന്നേ ആദി ബെല്ലയ്‌ക്കരികിലേക്ക് പാഞ്ഞിരുന്നു.. തന്നെ മറി കടന്ന് പോകുന്നവനെ അവനൊരു അമ്പരപ്പോടെ നോക്കി..

ആദി ലൂക്കയെ കണ്ടിരുന്നില്ല.. അവനു വേണ്ടിയാണു വന്നതെങ്കിൽ പോലും വന്ന ഉടനെ കണ്ട കാഴ്ച അവനെ മറ്റെല്ലാം മറപ്പിച്ചു കളഞ്ഞിരുന്നു.. ശിവയോടുള്ള ദേഷ്യത്താൽ അവന്റെ മുഖം വലിഞ്ഞു മുറുകി..

അവർക്കരികിലേക്ക് പാഞ്ഞു ചെന്ന് കൊണ്ട് ശിവയുടെ പിടിയിൽ നിന്നും ബെല്ലയെ അവൻ തനിക്കരുകിലേക്ക് ചേർത്ത് നിർത്തി..ശിവയുടെ മുഖത്തേക്ക് പോലും അവൻ നോക്കിയിരുന്നില്ല..

ആദിയുടെ ഈ പ്രവർത്തിയിൽ ശിവയുടെ മുഖം വാടി.. കുറച്ചു ദിവസമായി ഇങ്ങനെ.. കാണാനോ വിളിക്കാനോ മിണ്ടാനോ കഴിയുന്നില്ല... ഇതുവരെ ഉണ്ടായ പിണക്കമല്ല.. ഒരു തരം വെറുപ്പ് പോലെ..

I CAN'T LOVE HIM!!Stories to obsess over. Discover now