"ആരാ....."
ലൂക്കിന്റെ നാവിൽ നിന്നുതിർന്ന ചോദ്യം... അവന്റെ മുഖത്ത് നിറഞ്ഞു നിന്ന നീരസം.... ആ കാഴ്ച്ചയിലും.. തനിക്ക് നേരെ ഉയർന്ന ശബ്ദത്തിലും ആദി തകർന്ന് പോയിരുന്നു..............
ആദ്യം ഞെട്ടലിനൊപ്പം ഉണ്ടായ ഒരു മരവിപ്പ് ആയിരുന്നു... ചുറ്റിനുമുള്ളതൊന്നും അറിയാതെ... ഒന്നും കേൾക്കാനാവാതെ... മുന്നിൽ കിടക്കുന്നവനിൽ മാത്രം നോട്ടമെയ്തു നിന്ന് പോയൊരു മരവിപ്പ്..... പിന്നെയതൊരു വേദനയിലേക്ക് വഴിമാറി...ആ ചോദ്യം കാതുകളിൽ മുഴങ്ങുമ്പോഴൊക്കെ വല്ലാത്തൊരു വേദന....മൂർച്ചയുള്ള കത്തി പോലെ തന്റെ നെഞ്ചിൽ കുത്തിയിറങ്ങിയതായി തോന്നിയവന്.... ആ മുറിവിൽ അവന് അത്രയും വേദനിച്ചിരുന്നു.................
നിറഞ്ഞു വന്ന കണ്ണുകളെ വേഗത്തിൽ തന്നെ തുടച്ചു നീക്കി കൊണ്ട് അവൻ ലൂക്കിനെ നോക്കി... അപ്പോഴും ആദിയെ തന്നെ നെറ്റി ചുളിച്ചു സംശയത്തോടെ നോക്കി കിടക്കുകയായിരുന്നു അവൻ.............
" നീ ആരാ..... "
ആദിയുടെ കണ്ണുകൾ അവനിലേക്ക് നീളുന്നത് കണ്ട് കൊണ്ടായിരിക്കാം... അവൻ ആദിയോട് വീണ്ടും അതേ ചോദ്യം തന്നെ ആവർത്തിച്ചിരുന്നു...... ആദി ഒരു അസ്വസ്തയോടെ കണ്ണുകൾ അടച്ചു...........
ആ ചോദ്യം കേൾക്കുമ്പോഴൊക്കെ ഒരു തരം ബുദ്ധിമുട്ട് ആണ്.... അത് തന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്......ആദി ലൂക്കിനെ തന്നെ നോക്കിയിരുന്നു പോയി............
ഓർമയില്ലേ ഇവന്... എന്നെ മറന്നു പോയൊ... ഡോക്ടർ പറഞ്ഞപ്പോഴും പ്രതീക്ഷ കൈ വിട്ടിരുന്നില്ല... പക്ഷെ ഇപ്പോൾ... ഈ ചോദ്യം കേൾക്കുമ്പോൾ.... അങ്ങനെ തന്നെ മറന്നു കളയാൻ കഴിയുമോ ഇവന്....?
" ലൂക്കാ... നിനക്ക്... നിനക്ക്... എന്നെ ഓർമയില്ലേ... എന്നെ അറിയില്ലേ നിനക്ക്.......? "
എത്ര പിടിച്ചു നിർത്തിയിട്ടും അത് ചോദിച്ചു പോയപ്പോഴേക്കും ആദിയുടെ ശബ്ദം ഇടറിയിരുന്നു... കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണ് നീർ കവിളിനെ നനച്ചിറങ്ങി...... ആ കാഴ്ച്ചയിൽ തന്റെ മുന്നിലുള്ളവന്റെ നെറ്റി ചുളിയുന്നതും തന്നിൽ നിന്ന് മുഖം തിരിക്കുന്നതും ആദി കണ്ടിരുന്നു....................
YOU ARE READING
I CAN'T LOVE HIM!!
Фанфикഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..