I CAN'T LOVE HIM..48

955 93 53
                                    

രാവിലെ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ആദി കണ്ണ് തുറക്കുന്നത്.. രാത്രി കിടക്കാൻ ലേറ്റ് ആയത് കൊണ്ട് തന്നെ   എഴുന്നേൽക്കാൻ അവന് നല്ല മടി തോന്നി...കണ്ണ് തുറക്കാതെ തന്നെ കയ്യെത്തിച്ചു ഫോണിലെ അലാറം off ചെയ്തു അവൻ ഒന്ന് കൂടി തലയിണയിൽ കെട്ടിപിടിച്ചു ചുരുണ്ട് കൂടി കണ്ണടച്ച് കിടന്നു...

രണ്ട് mnt കഴിഞ്ഞതും അവൻ പതിയെ മുഖം ചുളിച്ചു കൊണ്ട് കണ്ണ് തുറന്നു.. കാരണം തലയിണ തന്നെ.. സാധാരണ കെട്ടിപിടിച്ചു മുഖം പൂഴ്ത്തി വെക്കുമ്പോൾ അടങ്ങാതെ കിടന്നു കൊടുക്കുന്ന തലയിണ ഇന്ന് അവനെ തിരിച്ചു കെട്ടിപിടിച്ചിരിക്കുന്നു.. മാത്രവുമല്ല അവൻ തല ചേർത്തു വെച്ചിരിക്കുന്നിടത് നിന്ന്... ടിക്..ടിക്.. എന്ന് ശബ്ദവും കേൾക്കുന്നുണ്ട്...

കണ്ണ് വലിച്ചു തുറന്നു നോക്കിയതും അവൻ മുഖം അമർത്തി വെച്ചിരിക്കുന്ന തലയിണയെ കണ്ട് ആദിയുടെ ഉറക്കമൊക്കെ രാജ്യം വിട്ടു പോയി..

" ലൂക്കാ... "

അവൻ പതിയെ പറഞ്ഞു.. ഇന്നലെ രാത്രി ഇവിടെ വന്നതും അവന്റെ പാട്ട് കേട്ട് ഉറങ്ങിയതുമൊക്കെ മനസ്സിൽ ഓർമ വന്നതും ആദ്യത്തെ അമ്പരപ്പ് മാറി  ആദിയുടെ ചുണ്ടിൽ ചിരി വിടർന്നു.. അവൻ പതിയെ എഴുന്നേൽക്കാൻ നോക്കിയെങ്കിലും കയ്യോ കാലോ അനക്കാൻ വയ്യാത്ത അവസ്ഥയിൽ ലോക്ക് ചെയ്തു വെച്ചിരിക്കുകയാണ്..

ആദി കിടന്നു കൊണ്ട് തന്നെ പതിയെ തല പൊക്കി നോക്കി.. ലൂക്കിന്റെ ഒരു കയ്യും കാലും ആദിയുടെ ദേഹത്താണ്... ആദിയുടെ ഒരു കയ്യിലാണ് അവൻ തല വെച്ചിരിക്കുന്നതും...

" ഇത്രയും ക്ലോസ് ആയിട്ടല്ലല്ലോ കിടന്നത്... "

അവൻ മനസ്സിൽ ഓർത്തു കൊണ്ട് പതിയെ ലൂക്കിന്റെ തലയിൽ നിന്നും തന്റെ കൈ വലിച്ചെടുത്തു... അങ്ങനെ ഒരു കൈ ഉണ്ടെന്ന് പോലും അറിയാത്ത വിധം അത് മരവിച്ചു പോയിരുന്നു...കയ്യിൽ തിരുമ്മി മരവിപ്പ് മാറ്റിയതിനു ശേഷം അവൻ ലൂക്കിന്റെ കൈ തന്റെ ദേഹത്ത് നിന്ന് അടർത്തി മാറ്റി.. അത്പോലെ കാലും എടുത്തു മാറ്റിയതിനു ശേഷം എഴുന്നെല്കാൻ തിരിഞ്ഞതും ലൂക്ക് വീണ്ടും ആദിയെ കെട്ടിപിടിച്ചു..

I CAN'T LOVE HIM!!Where stories live. Discover now