"ആദി...?"
തനിക്കടുത്തേക്ക് നടന്നടുക്കുന്നവനെ ഒരു സംശയത്തോടെ ആണ് ഫർണാണ്ടോ നോക്കി നിന്നത്.... ഇത് വരെയും താൻ കണ്ടൊരു മുഖഭാവമല്ല അവനിൽ എന്ന് അയാൾക്ക് തോന്നി....
അവന്റെ ആജ്ഞ നിറഞ്ഞ സ്വരം... ഗൗരവം നിറഞ്ഞ മുഖം.... കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്ന പക... ചുണ്ടുകളിൽ വിരിഞ്ഞ ഗൂഢമായ ചിരി........
അതെല്ലാം മാറ്റാരെയോ ഓർമിപ്പിക്കുന്നത് പോലെ.. ഒരു നിമിഷം അവന്റെ ആജ്ഞയിൽ അയാൾ പകച്ചു പോയിരുന്നു.............. എന്നാൽ.........
ആദ്യത്തെ പകപ്പ് മാറിയതും ഫർണാണ്ടോയുടെ മുഖം കറുത്തു... താൻ ഇതുവരെ സ്നേഹിച്ചു വളർത്തിയ കൊച്ചു മകൻ ആയിട്ടല്ല അവൻ തനിക്ക് മുന്നിലേക്ക് വരുന്നതെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു..........
അവനെ നേരിടാനെന്ന വണ്ണം അയാളും തയ്യാറെടുത്തു... തന്നെ ചതിച്ചവൻ ആണ്... ഒരു വലിയ ജന കൂട്ടത്തിന് മുന്നിൽ വെച്ചു തന്നെ അപമാനത്തിന്റെ പടു കുഴിയിലേക്ക് ചവിട്ടി താഴ്ത്തിയവൻ ആണ്...
അതിലുപരി താൻ ഏറ്റവും വെറുക്കുന്ന കാര്യം..അവന്റെ ഐഡന്റിറ്റി.. അതും തനിക്ക് ഒരിക്കലും അക്‌സെപ്റ് ചെയ്യാൻ കഴിയാത്ത ഒരുത്തനുമായി...ഛെ...... പാർട്ടിയിൽ നടന്ന ഓരോ സംഭവങ്ങളും ഇസയെ തന്നെ കൊണ്ട് തന്നെ എല്ലാവർക്കും മുന്നിൽ introduce ചെയ്യിച്ച ആദിയുടെ കൊല്ലുന്ന പ്രവർത്തികളും ഓരോന്നായി ഉള്ളിൽ കൂടി മിന്നി മാഞ്ഞതും ഫർണാണ്ടോയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി..........
ഗാർഡ്സ്നൊപ്പം തനിക്ക് തൊട്ട് മുന്നിലായി വന്നു നിൽക്കുന്നവനോട് വെറുപ്പും പകയും തോന്നാൻ അയാൾക്ക് നിമിഷങ്ങൾ പോലും വേണ്ടി വന്നിരുന്നില്ല........
തനിക്ക് മുന്നിൽ നിൽക്കുന്നവനെ അയാൾ രൂക്ഷമായി നോക്കി.... ഫർണാണ്ടോയുടെ ഉള്ളിൽ തന്നെ ചതിച്ചവനോടുള്ള ദേഷ്യം നുരഞ്ഞു പൊന്ത്തുമ്പോൾ മുന്നിൽ നിന്നവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല......
അയാൾക്കും എത്രയോ മുന്നേ ആ ചതി തിരിച്ചറിഞ്ഞവനാണ് അവൻ... ആരാലും തെളിവ് നിരത്തപ്പെടാതെ എല്ലാം സ്വയമേ കേട്ടറിഞ്ഞതാണ്... ഇതുവരെയും താൻ ഏറ്റവും കൂടുതൽ വിശ്വസിക്കുകയും മാറ്റാരേക്കാൾ കൂടുതൽ സ്നേഹിക്കുകയും ചെയ്ത തന്റെ ഗ്രാൻഡ്പ...
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..