ICAN' T LOVE HIM...5

1.9K 158 51
                                        

വായിക്കുന്നവർ അഭിപ്രായം കൂടി രേഖപെടുത്തി പോകുക. എന്തായാലും വായിക്കുന്നുണ്ട് അപ്പോൾ ജസ്റ്റ്‌ ഒരു ഇമോജി എങ്കിലും ഇട്ട് പോകാലോ..
നല്ലതാണെങ്കിൽ മാത്രം നല്ലതെന്ന് പറഞ്ഞാൽ മതി..
......................................................................................

ക്യാബിനിൽ കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ് സെബാൻ...

ഇടയ്ക്ക് കൈകൾ കൂട്ടി തിരുമ്മുന്നുണ്ട്..
റൂമിലെ ac യുടെ തണുപ്പിലും അയാൾക്ക് ചൂട് എടുത്തു പുകയുന്നത് പോലെ തോന്നി...

" ടെൻറ്ററിന്റെ ഫയൽ സൈൻ ചെയ്തു കഴിഞ്ഞു വേഗം തന്നെ ഫിലിപ്പിന്റെ അടുത്തേക്ക് പോകണം എന്ന് കരുതിയതാണ്.. പക്ഷെ ഇതിപ്പോൾ അര മുക്കാൽ മണിക്കൂർ ആയി താനിങ്ങനെ നടക്കുന്നു.

ഫിലിപ് ഈ കാര്യങ്ങൾ അറിഞ്ഞാൽ അത്ര നല്ല പ്രതികരണം ആവില്ല ഉണ്ടാകാൻ പോകുന്നത്.. കാരണം ഇത് ഫിലിപിന്റെ ഡ്രീം പ്രൊജക്റ്റ്‌ ആയിരുന്നു..അത്ര മേൽ അയാളിതിനു വേണ്ടി കഷ്ടപ്പെട്ടിരുന്നു.. ആരെയും സഹായത്തിനു നിർത്താതെ ഫുൾ വർക്കും ഒറ്റയ്ക്കാണ് ഫിലിപ് ചെയ്തത്..

കഴിഞ്ഞ ദിവസങ്ങൾ അത്രയും സെബാന്റെ മനസിലേക്ക് ഓർമ വന്നു..

ഊണും ഉറക്കവും ഇല്ലാതെ ഫിലിപ് ഈ പ്രൊജക്റ്റ്‌ കംപ്ലീറ്റ് ചെയ്തത്..
കുറച്ചു ദിവസങ്ങളായി അവർ തമ്മിൽ നേരെ ചൊവ്വേ കണ്ടിട്ട്.. ഒന്ന് മര്യാദക്ക് സംസാരിച്ചിട്ട്...

ഇന്നത്തെ ദിവസം കൂടി കഴിഞ്ഞാൽ ടെൻഷൻ ഫ്രീ ആയി രണ്ടാൾക്കും മാത്രം ആയി കുറച്ചു സമയം അവരുടേത് മാത്രമായ ഒരു ലോകം.. അതൊക്കെ ആയിരുന്നു മനസ്സിൽ...കാരണം....

They are missing each other very badly...

ആ ഒരു മൊമെന്റ് ആണ് ഇന്ന് തകർന്നത്... അതും സ്വന്തം മകൻ കാരണം...

അവനറിയാം.. ഇത് കിട്ടാതെ പോയാൽ ഫിലിപ്പ് അടങ്ങി ഇരിക്കില്ലെന്ന്.

. But why..?

ആദി എന്തിനാ ഫിലിപിനെ ആഗ്രസീവ് ആക്കാൻ നോക്കുന്നത്..? ഇതിപ്പോൾ ആദ്യം ആയിട്ടല്ല.. ഇതിനു മുൻപും രണ്ടാളും പരസ്പരം കൊമ്പ് കോർത്തിട്ടുണ്ട്..
പക്ഷെ എന്തിനു..?

I CAN'T LOVE HIM!!Stories to obsess over. Discover now