I CAN'T LOVE HIM...113 💑

2.3K 151 243
                                        

ആരെയും നോക്കാതെ  ബെഡിൽ ഇരിക്കുന്നവൻ...ആരോടോ ഉള്ള ദേഷ്യം പോലെ മുഖം വീർപ്പിച്ചു വെച്ചിട്ടുണ്ട്... അവനെ തന്നെ നോക്കി താടയ്ക്ക് കയ്യും കൊടുത്തു കണ്ണും മിഴിച്ചു നോക്കിയിരിക്കുന്ന ബാക്കിയുള്ളവരും......

കുറച്ചു നേരമായി ഹോസ്പിറ്റൽ റൂമിലെ കാഴ്ച ഇത് തന്നെ ആണ്.... ബെഡിൽ ഇരിക്കുന്നവൻ പറഞ്ഞ വാക്കിന്റെ ഞെട്ടലിൽ നിന്നും പുറത്തു വരാൻ എല്ലാവർക്കും അല്പം സമയം വേണ്ടി വന്നു എന്ന് തന്നെ പറയാം.......

രണ്ട് കൂട്ടർക്കു ഒഴിച്ച് ബാക്കി എല്ലാവർക്കും അത്ഭുതം കലർന്ന ഞെട്ടൽ ആയിരുന്നു.... ഫ്രണ്ട്സ് ഗ്യാങ് ഇതിനപ്പുറം എന്തോ പ്രതീക്ഷിച്ചു നിന്നത് കൊണ്ട് അവരിൽ വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല... വല്യപ്പച്ചൻ തലേ ദിവസമേ ഒന്ന് ഞെട്ടിയത് ആണ്... എപ്പോഴും എപ്പോഴുമൊന്നും ഞെട്ടാൻ പറ്റില്ലെന്ന് പറയുന്നത് പോലെ ഒരു ഭാവമായിരുന്നു കറിയാച്ഛനിൽ ഉണ്ടായിരുന്നത്.... ബാക്കിയുള്ളവരെല്ലാം ഒരു വല്ലാത്ത ഭാവത്തോടെ പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നു...........

" എടാ... ഞാൻ കേട്ടത് തന്നെ ആണോ.. നീയും കേട്ടത്......? "

അത് വരെ മുഖം പൊത്തി ചിരിയടക്കാൻ പാട് പെട്ടിരുന്ന റൂണി ലൂക്കിന്റെ ഒറ്റ ഡയലോഗിൽ കിളി പറന്നത് പോലെ ആയിരുന്നു......അവനൊരു അമ്പരപ്പോടെ ശിവയെ നോക്കി.. ഇനി താൻ കേട്ടതിന്റെ കുഴപ്പം ആണോയെന്ന് അറിയണമല്ലോ.........

"  അദ്രി അവനെ നോക്കണമെന്നല്ലേ നീ കേട്ടത്.... "

ശിവ തനിക്ക് അടുത്ത് നിൽക്കുന്നവനെ ഒന്ന് തല ചെരിച്ചു നോക്കി.. ശിവയിൽ ഒരു നിർവികാരത ആയിരുന്നു... അഭിയുടെ കൂടെയുള്ള സഹവാസം കൊണ്ടാകാം.. ആ ഞെട്ടൽ അവനിൽ അധിക നേരമൊന്നും ഉണ്ടായിരുന്നില്ല... ഏകദേശം ഇതൊക്കെ expect ചെയ്തിരുന്നു എന്നൊരു ഭാവം........


"നീയും അതാണോ കേട്ടത്...അപ്പോൾ അത് തന്നെ ആണല്ലേ അവൻ പറഞ്ഞതും...... "


" അതേ.... "

ശിവ ചുവരിലേക്ക് ചാരി കൈ കെട്ടി നിന്ന് കൊണ്ട് റൂണിയെ നോക്കി... റൂണിയും ഒരു നിമിഷം കണ്ണ് മിഴിച്ചു അവനെ തന്നെ നോക്കി നിന്നു.....തൊട്ടടുത്ത നിമിഷം റൂണിയിൽ നിന്ന് മാഞ്ഞു പോയ ചിരി പൂർവാധികം ശക്തിയോടെ അവനിൽ തിരിച്ചു വന്നിരുന്നു......

I CAN'T LOVE HIM!!Stories to obsess over. Discover now