I CAN'T LOVE HIM..63

1.1K 123 121
                                    

വീട്ടിൽ നിന്നു ഇറങ്ങിയപ്പോൾ മുതൽ ലൂക്കിനെ ശ്രദ്ധിക്കുന്നതാണ് ബെല്ല.. അവൾ വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും ചെറിയ മൂളൽ അല്ലാതെ മറ്റൊന്നും അവൻ സംസാരിക്കുന്നില്ല....പുറത്തേക്ക് നോക്കി വെറുതെ എന്തോ ആലോചിച്ചിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരം ആയി..

കുറച്ചു നേരം മൈൻഡ് ചെയ്യാതെ ഇരുന്നെങ്കിലും അവനിങ്ങനെ മൂഡോഫ് ആയി ഇരിക്കുന്നത് അവൾക്കും വിഷമം ആകാൻ തുടങ്ങി..സാധാരണ അവളെക്കാൾ കൂടുതൽ ബഹളം ഉണ്ടാക്കി ഇരിക്കുന്നവനാണ്  ഇപ്പോൾ ഇങ്ങനെ മുഖവും വീർപ്പിച്ചു വിഷമത്തോടെ ഇരിക്കുന്നത്..

അവസാനം സഹി കെട്ടതും ബെല്ല അവന് നേരെ തിരിഞ്ഞു..

"ഇച്ചൂ.. ടാ.."

പുറത്തേക്ക് നോക്കിയിരിക്കുന്നവനെ അവൾ തട്ടി വിളിച്ചു..

" ഹാ..? "

അവളുടെ വിളി കേട്ട് സ്വപ്നലോകതെന്ന പോലെ അവൻ ഞെട്ടി.. അവന്റെ മൈൻഡിൽ അത്രയും നേരം ആദിയുമായി വഴക്കിട്ടതും അവൻ ദേഷ്യപ്പെട്ടതുമൊക്കെ ആയിരുന്നു..

" നീ ഏത് ലോകത്താണ്.. "

അവന്റെ മട്ടും ഭാവവും കണ്ട് അവൾ അടിമുടി നോക്കികൊണ്ട് ചോദിച്ചു..

" ഓഹ്.. ഒന്നുമില്ല.. "

ആ ചോദ്യം കേട്ടതും അവൻ വീണ്ടും മുഖം വീർപ്പിച്ചു തിരിഞ്ഞിരുന്നു...

" ഇവനെ കൊണ്ട്.. ടാ..'

" എന്നതാടീ.. നിനക്ക്... "

അവൾ വീണ്ടും തോണ്ടി വിളിക്കുന്നത് കണ്ട് ലൂക്ക് അവളുടെ നേരെ തിരിഞ്ഞിരുന്നു..

" എന്നതാ നിന്റെ പ്രശ്നം.. "

" ഒരു പ്രശ്നവും ഇല്ല.. "

" ദേ.. ചെറുക്കാ.. ഒരു പ്രശ്നവും ഇല്ലാഞ്ഞിട്ടാണോ.. നീ മോന്തയും വീർപ്പിച്ചു ഇവിടെ കുത്തിയിരിക്കുന്നത്.. "

വീർപ്പിച്ചു വെച്ചിരിക്കുന്ന ലൂക്കിന്റെ കവിളിൽ കുത്തികൊണ്ട് അവൾ ചോദിച്ചു..

" ആഹ്ഹ്.. എന്നെ കുത്താതെ.. പോയി നിന്റെ ചേട്ടൻ തെണ്ടിക്ക് രണ്ടെണ്ണം കൊടുക്ക്.. ആ തെണ്ടിയാണു എന്റെ പ്രശ്നം.. "

I CAN'T LOVE HIM!!Where stories live. Discover now