ഫർണാണ്ടോ തനിക്കായി നീട്ടിയ ഫോണിലെ ഫോട്ടോയിലേക്ക് തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ... ആദിയും അവനൊപ്പം ചേർന്നു നിൽക്കുന്ന പെൺകുട്ടിയും...
"ഈ ഫോട്ടോ.. ഇത്.."
അവൻ ഒരു സംശയത്തോടെ അയാളെ നോക്കി...
" ഞാൻ പറഞ്ഞില്ലേ.. ആദി വിവാഹം കഴിക്കാൻ പോകുന്ന കുട്ടിയാണ്.. എന്റെ സുഹൃത്തിന്റെ മകൾ റാനിയ.. നാളെ ഈവെനിംഗ് നടക്കുന്ന പാർട്ടിയിലൂടെ അവൻ അത് അനൗൺസ് ചെയ്യും..അത് കേൾക്കാൻ നീ എന്തായാലും അവിടെ ഉണ്ടാവണം.. അവരെ കണ്ട് ആശംസകൾ അറിയിച്ചിട്ടെ പോകാവൂ.. "
റാനിയ..!!
ആ പേര് താൻ മുൻപും കേട്ടിട്ടുണ്ട്.. ആദി തന്നെ പറഞ്ഞിട്ടുണ്ട്.. അവന് വന്ന പ്രൊപോസലിനെ പറ്റി.. അവന്റെ പപ്പയും... പക്ഷെ അത്... അത് അന്നല്ലേ...
ഇപ്പോൾ അവൻ സ്നേഹിക്കുന്നത് തന്നെയല്ലേ.. പിന്നെന്താ ഇങ്ങനെ..?
നിറഞ്ഞ കണ്ണുകളെ പുറം കയ്യാലേ തുടച്ചു കൊണ്ടവൻ അതിലേക്ക് സൂക്ഷിച്ചു നോക്കി.. ആദിയിലേക്ക് ചേർന്ന് നിൽക്കുന്നു.. ഒരു കയ്യാലേ അവൻ അവളെ ചേർത്ത് പിടിച്ചിരിക്കുന്നു.. രണ്ട് പേരുടെ മുഖത്തും നിറഞ്ഞ ചിരി മാത്രം...
തുടച്ചു കളഞ്ഞ അതേ വേഗത്തിൽ തന്നെ അവന്റെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു... ആദി തന്നെ പറ്റിക്കുമെന്ന് അവൻ വിശ്വസിക്കുന്നില്ല.. തന്നെയല്ലാതെ മറ്റാരെയും അവന് സ്നേഹിക്കാൻ കഴിയില്ല... പിന്നെ ഈ ഫോട്ടോ... ഇത്.. ഇതെന്താ ഇങ്ങനെ...
ഇനി ഇയാൾ നുണ പറയുന്നതാണെങ്കിലോ.. അവൻ ഫോണിൽ നിന്നും കണ്ണുകൾ ഉയർത്തി ഫർണാണ്ടോയെ നോക്കി..
" ഇല്ല.. ഇത് ഞാൻ വിശ്വസിക്കില്ല.. ആദി.. ആദി അങ്ങനെ ഒന്നും ചെയ്യില്ല.. അവനെ എനിക്കറിയാം..."
" Oh.. Comeon ഇസാ.. നീയിപ്പോഴും ഒരു ഫാന്റസി വേൾഡിൽ ആണ്...നിനക്ക് തോന്നുന്നുണ്ടോ ആദി നിന്നെയിപ്പോഴും സ്നേഹിക്കുന്നുണ്ടെന്ന്.. ഇത്രയും പ്രശ്നങ്ങൾ നടന്നു കഴിഞ്ഞിട്ടും...നിന്നെപ്പോലെ മാനസിക നില തെറ്റിയൊരാളെ അവൻ...
" നിങ്ങളോട് ഇവിടെ നിന്ന് പോകാനല്ലേ പറഞ്ഞത്.. എനിക്ക് നിങ്ങളോട് ഒന്നും സംസാരിക്കാൻ ഇല്ല..."
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
Fanficഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..