I CAN'T LOVE HIM...23"

825 87 53
                                    

" കഴിഞ്ഞ ദിവസം ജോലി സ്ഥലത്തു നിന്നു മടങ്ങി വരുന്ന വഴിക്ക് കുറച്ചു ആളുകൾ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയത്... ആദി സാറിനെതിരെ കംപ്ലയിന്റ് കൊടുത്തില്ലെങ്കിൽ അച്ഛനെയും അമ്മയെയും കൊല്ലുമെന്ന് പറഞ്ഞു... പേടിച്ചിട്ടാ ഞാൻ മൊഴി കൊടുത്തത് ആദി സർ ഒരു തെറ്റും ചെയ്തിട്ടില്ല.. സർ നിരപരാധി ആണ്... "

"നിങ്ങളെ ഭീഷണി പെടുത്തിയത് ആരാണെന്ന് അറിയില്ലേ...? എന്ത് കൊണ്ട് അവരുടെ പേര് പറയുന്നില്ല..."

"അവരെ എനിക്കറിയില്ല.. ഇതിനു മുന്നേ കണ്ടിട്ടില്ല.. അവര് രണ്ടു മൂന്നു പേരുണ്ടായിരുന്നു..മൊഴി കൊടുക്കുന്ന സമയം ഞാൻ ജോസഫ് സർ നോട് എല്ലാം പറഞ്ഞിരുന്നു.. പക്ഷെ അയാൾ ഹെല്പ് ചെയ്തില്ല...അവർ പറയുന്നതെല്ലാം അനുസരിക്കാൻ പറഞ്ഞു ഭീഷണിപെടുത്തി "

"എന്തൊക്കെയാടോ ഈ കേൾക്കുന്നത്.. തന്നോട് ഞാൻ നേരത്തെ തന്നെ ചോതിച്ചതല്ലേ ജെനുവിന് ആയ കേസ് ആണോന്ന്..."

ശ്വേതയുടെ പുതിയ വെളിപ്പെടുത്തലുകൾ ലൈവ് ആയി കണ്ട് കൊണ്ട് സ്റ്റേഷനിൽ എത്തിയതാണ് സിറ്റി പൊലീസ് കമ്മീഷണർ അലോക് ...

" സർ തെളിവുകളും മൊഴിയും സ്ട്രോങ്ങ്‌ ആയിരുന്നു അത്കൊണ്ട് ആണ് കേസ് എടുത്തത്.. എന്റെ ബലമായ സംശയം ആരെങ്കിലും ഭീഷണി പെടുത്തി പറയിപ്പിക്കുന്നതാണെന്നാണ്.."

ജോസഫ് അയാളുടെ മുന്നിൽ ന്യായം നിരത്തി..

അയാളുടെ ഒപ്പം ശിവയും മുറിയിൽ ഉണ്ടായിരുന്നു..

" താൻ ഇനി അടുത്ത കഥയുമായി ഇറങ്.. .. ഏതോ പെണ്ണ് പറഞ്ഞത് കേട്ട് വ്യക്തമായി അന്നെഷിക്കാതെ തുണിയും പൊക്കി ഇറങ്ങിയതും പോരാ..ഇപ്പോൾ ആ പെണ്ണ് പറഞ്ഞത് കേട്ടല്ലോ..? താൻ ഭീഷണിപ്പെടുത്തിയതാണെന്ന്...തന്നെയൊക്കെ ആരാടോ പോലീസിൽ എടുത്തത്.. പുറത്തു പത്രക്കാർ വളഞ്ഞേക്കുവാ..അവന്മാരുടെ ചൊറിഞ്ഞ ചോദ്യത്തിന് ഞാൻ എന്ത് മറുപടി കൊടുക്കണം..?തനിത്രേം നേരം അകത്തു പിടിച്ചിട്ട മുതൽ ഏതാണെന്നു അറിയോ.. ന്യൂസ്‌ പുറത്തു വന്നതിൽ പിന്നെ സ്വസ്ത്ഥത കിട്ടിയിട്ടില്ല.. തനിക്കൊക്കെ വല്ലതും അറിയണോ..? ഉത്തരം പറയേണ്ടത് ഞാനല്ലേ.. നാളെ കാലത്ത് ഡിജിപിയുടെ ഓഫീസിൽ എത്തിക്കോണം.. കിട്ടാനുള്ളത് കയ്യോടെ വാങ്ങിച്ചു കൂട്ടിക്കോ..."

I CAN'T LOVE HIM!!Where stories live. Discover now