ഫ്രണ്ട്സിന്റെ കൂടെ ചുറ്റിക്കറങ്ങി ലൂക്ക് കഫെയിൽ എത്തുമ്പോൾ ഏകദേശം ഉച്ചയോട് അടുത്തിരുന്നു.. കഫെയിൽ വന്നിറങ്ങിയതും മുന്നിലുള്ള കാഴ്ച കണ്ട് ലൂക്കിന്റെ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു..
കഫെയുടെ ഫ്രണ്ടിൽ വെച്ചിരിക്കുന്ന lcd പ്രൊജക്റ്ററിലൂടെ തന്റെ വീഡിയോസ്.. തലേ ദിവസം രാത്രി നടന്ന ഇവന്റിൽ അവൻ പാടുന്ന വിശ്വൽസ് ആണ് അതിലൂടെ പ്ലേ ആയികൊണ്ടിരിക്കുന്നത്...
അതിനു ഫ്രണ്ടിൽ തന്നെ കുറച്ചു ആളുകളും നിൽപുണ്ടായിരുന്നു. അവിടെ വന്ന കസ്റ്റമേഴ്‌സ് ആയിരിക്കണം... അവനെ കണ്ടതും അവർ ചിരിയോടെ പ്രൊജക്ടറിലേക്ക് നോക്കി എന്തൊക്കെയോ സംസാരിക്കുന്നതും അവൻ കണ്ടു..
അവർക്ക് മറുപടിയായി ഒരു ചിരി സമ്മാനിച്ചു കൊണ്ടവൻ അകത്തേക്ക് കയറി...
അവനെ കണ്ടതേ കഫെയിലെ തന്നെ മറ്റൊരു സ്റ്റാഫ് ആയ രാഹുൽ ഒരു ചിരിയോടെ അവന്റെ അടുത്തേക്ക് വന്നു.. ഇവിടെ വന്നു ഒറ്റ ദിവസം കൊണ്ട് ലൂക്കിന് കിട്ടിയ കമ്പനി ആണവൻ.. ഏകദേശം ഒരെ vibe ആയത് കൊണ്ട് ഫ്രണ്ട്സ് ആവാൻ ലൂക്കിന് വല്യ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല..
" പാട്ട് പൊളിച്ചല്ലോ.. ഒറ്റ ദിവസം കൊണ്ട് ആരാധികമാരുടെ തള്ളി കയറ്റമൊക്കെ തുടങ്ങിയിട്ടുണ്ട്.. "
രാഹുൽ അവനെ നോക്കി ചെറിയൊരു കള്ള ചിരിയാലെ പറഞ്ഞു..
" ഈ തള്ളി കയറ്റമെന്നൊക്കെ പറയുമ്പോൾ എങ്ങനെയാ.. സുനാമി പോലെ ഇങ്ങു വരുവാണോ.. അതോ.. ചെറിയൊരു തിരയിളക്കം മാത്രമേയുള്ളോ.. "
ചുറ്റിനും ഒന്ന് കണ്ണോടിച്ചു കൊണ്ട് ലൂക്ക് തിരികെ ചോദിച്ചു..
" അത്രയ്ക്ക് അങ്ങട് വേണോ.. പാടിയത് അർജിത് സിംഗ് ഒന്നുമല്ലല്ലോ.. Issac മാമൻ അല്ലെ.. നമുക്ക് ചെറിയൊരു തിരയിളക്കത്തിൽ നിന്ന് തുടങ്ങിയാൽ പോരെ.. "
" ഓഹ്.. മതി.. പതിയെ മതി.. സുനാമി ഉണ്ടാക്കാൻ ഇനിയും സമയം ഉണ്ടല്ലോ.. ആർക്കാ ഇത്ര ദൃതി.. "
രാഹുലിന്റെ ചോദ്യത്തിന് അതേ കുസൃതിയോടെ തന്നെ അവൻ തിരികെ മറുപടി കൊടുത്തു കൊണ്ടവൻ ഡ്രസിങ് റൂമിലേക്ക് പോയി..
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..