I CAN'T LOVE HIM..78

1.7K 151 68
                                        

മുടിയിഴകളിലൂടെ ആരോ തലോടുന്നത് പോലെ തോന്നിയിട്ടാണ് ആദി ഉറക്കത്തിൽ നിന്നും ഉണരുന്നത്..

സോഫയിൽ കിടന്നു ശീലമില്ലാത്തത് കൊണ്ട് തന്നെ അവന് ചെറുതായി ശരീരം വേദനിക്കുന്നുണ്ടായിരുന്നു.. എങ്കിലും കണ്ണ് തുറക്കാതെ ഒന്ന് കൂടി ചുരുണ്ടു ചെരിഞ്ഞു കിടന്നവൻ..

താൻ ആരുടെയോ മടിയിൽ ആണ് കിടക്കുന്നതെന്ന് മനസിലായെങ്കിലും കണ്ണ് തുറന്നു നോക്കാനൊന്നും അവൻ മെനക്കെട്ടില്ല..തലേ രാത്രിയിലെ സംഭവങ്ങൾ ഓർത്തെന്ന പോലെ അവന്റെ ചുണ്ടിൽ ചെറു ചിരിയുണ്ടായിരുന്നു...

" ലൂക്കാ..."

സൈഡിലേക്ക് തിരിഞ്ഞു തന്നെ മടിയിൽ കിടത്തിയിരിക്കുന്ന ആളെ ചേർത്തു പിടിക്കുമ്പോൾ അവന്റെ വായിൽ നിന്നും വീണത് തന്റെ പ്രിയപെട്ടവന്റെ പേര് തന്നെ ആയിരുന്നു...

" ഉറക്കത്തിലും ഈ ഒരു ചിന്തയെ ഉള്ളോ കുഞ്ഞാ നിനക്ക്... "

വാത്സല്യത്തോടെയുള്ള ശാസന ചെവിയിൽ പതിയുമ്പോൾ തന്റെ അടുത്തിരിക്കുന്ന ആളെ മനസിലാക്കുന്നുണ്ടെങ്കിലും അതെല്ലാം ഒരു സ്വപ്നത്തിലെന്ന പോൽ അവന് അനുഭവപ്പെട്ടു...

താനും മമ്മയും ലൂക്കയും തനിക്ക് പ്രിയപെട്ടവരും മാത്രമുള്ളൊരു ലോകം..എന്നും ചിരിയും സന്തോഷവും മാത്രം.. വെറുപ്പോടെയുള്ള നോട്ടങ്ങളോ മറഞ്ഞിരിക്കുന്ന ചതികളോ ഒന്നുമില്ലാതെ തന്നെ നിഷ്കളങ്കമായി സ്നേഹിക്കുന്നവരുടെ കൂടെയുള്ള നിമിഷം...

കണ്ണടച്ചു ആ സ്നേഹ ചൂടിലേക്ക് ഒന്ന് കൂടി കുറുകി ചേർന്ന് കിടക്കുമ്പോൾ അതേ സ്വപ്ന ലോകത്തിലായിരുന്നു അവൻ...

" കൊഞ്ചിക്കാതെ അവന്റെ നടും പുറം നോക്കി ഒന്ന് കൊടുക്ക് വല്യമ്മേ... മൂട്ടിൽ വെയിൽ അടിച്ചിട്ടും കിടന്നു ഉറങ്ങുന്നത് കണ്ടില്ലേ തടിയൻ.. "

തൊട്ടടുത്തു നിന്നും മറ്റൊരു ക്രീപ്പി സൗണ്ട് കേട്ടതും അവൻ മുഷിച്ചിലോടെ തിരിഞ്ഞു കിടന്നു കണ്ണ് തുറന്നു നോക്കി..

നേരെ എതിർ വശത്തുള്ള സോഫയിൽ അവനെ തന്നെ നോക്കി കണ്ണുരുട്ടി ഇരിക്കുന്ന ബെല്ല.. ഇടയ്ക്ക് ആരോടോ ദേഷ്യം തീർക്കുന്നത് പോലെ കയ്യിലിരിക്കുന്ന ആപ്പിളും കടിച്ചു പറിക്കുന്നുണ്ട്...

I CAN'T LOVE HIM!!Stories to obsess over. Discover now