I CAN'T LOVE HIM..73

1.6K 135 191
                                        

" ഹാ.. ഛീ... "

" ദൈവമേ.. എന്റെ മൂക്ക്.. "

കയ്യിലിരുന്ന ടിഷു പേപ്പറിൽ മൂക്ക് തുടച്ചു കൊണ്ട് അവൻ പിറുപിറുത്തു..

📞 " കുറെ നേരമായല്ലോ കിച്ചീ.. കിച്ചീ.. ന്ന് പറഞ്ഞു ഇരിക്കുന്നു..ഇന്ന് വല്ലതും നടക്കോ.. "

ചെവിയിലെ എയർപോഡിൽ കൂടി ശിവയുടെ ശബ്ദം കേട്ടതും അവൻ പല്ലിറുമ്മി..

" തനിക്ക് കണ്ണിൽ ചോരയുണ്ടോടോ... തുമ്മി തുമ്മി മനുഷ്യൻ ചാവാറായി..എന്നാലും അങ്ങേരുടെ ഒടുക്കത്തെ ഫയല്.. "

മുകളിലെ ഷെൽഫിൽ നിന്നും ബാക്കി ഫയലുകൾ കൂടി വലിച്ചു നിലത്തേക്കിടുന്നതിനിടയിൽ അഭി പിറുപിറുത്തു...

" ഹാ... ഛീ... "

അതിൽ നിന്നുള്ള പൊടിയും പഴയ പേപ്പറുകളുടെ സ്മെല്ലും കൂടി മൂക്കിലേക്ക് കയറിയതും അവൻ വീണ്ടും തുമ്മാൻ തുടങ്ങിയിരുന്നു..

രാവിലെ ഓഫീസിൽ വന്നപ്പോൾ മുതൽ സ്റ്റോർ റൂമിൽ കയറി ഇരിക്കുന്നതാണ് അഭി.. വൈകുന്നേരത്തിനുള്ളിൽ കഴിഞ്ഞ ആറു മാസത്തെ ബിസിനസ് ഡീലിങ്സിന്റെ കംപ്ലീറ്റ് ഫയൽസും എടുത്തു കൊടുക്കണമെന്നാണ് റൂണിയുടെ ഓർഡർ..

അത് ഏകദേശം എല്ലാം കളക്ട് ചെയ്തു കഴിഞ്ഞെങ്കിലും അവന് ആവശ്യമുള്ള ഫയൽസ് കൂടി അതിനിടയിൽ തിരഞ്ഞു കൊണ്ടിരിക്കുകയാണ് അവൻ..

പക്ഷെ ശിവ പറഞ്ഞത് പോലെ വിദേശത്തേക്ക് അയച്ചിരിക്കുന്ന സ്റ്റാഫുകളുടെ ഡീറ്റെയിൽസ് അടങ്ങിയ ഫയൽസ് അവന് അവിടെ നിന്നും കിട്ടിയിട്ടുണ്ടായില്ല..

അത്കൊണ്ട് തന്നെ പഴയ ഫയൽസ് ഇരിക്കുന്ന ഷെൾഫുകൾ എല്ലാം പരിശോധിച്ച് കൊണ്ട് ഇരിക്കുകയാണ് അഭി.. അതിനിടയിലാണ് അലർജിയുടെ പേരിലുള്ള തുമ്മലും മറു വശത്തു ശിവയും അവനെ ശല്യം ചെയ്തു കൊണ്ടിരിക്കുന്നത്..

രാവിലെ ഓഫീസിൽ വന്നപ്പോൾ മുതൽ ശിവ അവനെ ശല്യം ചെയ്തു കൊണ്ടിരിക്കുന്നതാണ്.. ഫോൺ allowed അല്ലാതിരുന്നിട്ട് കൂടി സ്റ്റോർ റൂമിൽ ആണെന്നുള്ള ധൈര്യത്തിൽ ആണ് അഭി ശിവയോട് സംസാരിക്കുന്നത്..

ചൊറിച്ചിൽ സഹിക്കാതെ ഫോൺ കട്ട്‌ ആക്കിയാൽ അപ്പോൾ തുടങ്ങും ഭീഷണി.. അത്കൊണ്ട് തന്നെ ഒന്നിനും വയ്യാത്ത അവസ്ഥയിൽ രണ്ടു തലവേദനയും അവൻ ഒരുമിച്ച് സഹിച്ചു കൊണ്ടിരിക്കുന്നു..

I CAN'T LOVE HIM!!Stories to obsess over. Discover now