" അങ്കിൾ പ്ലീസ്.. ഒന്ന് പോയി സംസാരിക്ക്.."
📞 " ആദി.. ഇങ്ങനെ എടുത്തു ചാടി പോയി സംസാരിക്കുന്നെന്ന് പറഞ്ഞാൽ വീട്ടിൽ എന്തെങ്കിലും പ്രശ്നം ആണെന്ന് ഉറപ്പാണോ നിനക്ക്.."
" എനിക്കറിയില്ല.. ലൂക്ക എനിക്ക് രാത്രി അയച്ച മെസ്സേജ് ആണ്.. ഞാൻ ഇപ്പോൾ ആണ് കാണുന്നത്.. വീട്ടിൽ പ്രശ്നം ആണെങ്കിലും അല്ലെങ്കിലും നമ്മൾ സംസാരിക്കാൻ ഇരുന്നതല്ലേ.. "
📞 " ശരി.. നീയിപ്പോൾ എവിടെ ഉണ്ട്... "
ഫോണിൽ കൂടി വീണ്ടും സെബാന്റെ ശബ്ദം കേട്ടതും ആദി ബെഡിൽ നേരെ കിടന്നു..
" ഞാൻ penthouse ൽ ഉണ്ട്.. "
📞 " ഞാൻ അങ്ങോട്ട് വരാം..എന്നിട്ടു സംസാരിക്കാം.. നമുക്ക് ഒരുമിച്ചു പോകാം.. "
" അങ്കിളെ.. പ്ലീസ്.. "
📞 " എന്താടാ.. "
" ഇങ്ങോട്ടൊന്നും വരണ്ട.. അങ്കിൾ ഒറ്റയ്ക്ക് പോയാൽ മതി.. ഞാൻ വന്നാൽ ശരിയാവില്ല.. I'm not in the right mood.. അതിനിടയിൽ എന്തെങ്കിലും മോശമായി സംസാരിച്ചു പോയാൽ... അതൊന്നും ശരിയാവില്ല.. "
📞 " ഞാൻ ഒറ്റയ്ക്ക് പോയി സംസാരിക്കാനോ.. "
സെബാന്റെ ആശ്ചര്യം നിറഞ്ഞ ചോദ്യം കേട്ടതും ആദിക്ക് ചിരി വന്നു പോയിരുന്നു..
" ഒറ്റയ്ക്ക് പോകേണ്ട.. പപ്പയെ കൂടെ കൂട്ടിക്കോ.. But.. അങ്കിൾ സംസാരിച്ചാൽ മതി.. പപ്പയോടു പറയണം.. എടുത്തു ചാടി ഒന്നും പറയരുതെന്ന്.. അത് ലൂക്കയുടെ ഫാമിലി ആണ്.. എന്തെങ്കിലും പറഞ്ഞു പോയാൽ he is not അക്‌സെപ്റ് that.. എന്നെ കൊന്ന് കളയും.. "
📞" ടാ.. ടാ.. നീ അങ്ങനെ നിന്റെ ഫാദറിനെ underestimate ചെയ്യല്ലേ.. ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഡീൽ ചെയ്യാൻ ഫിലിപ്പിന് നന്നായി അറിയാം.. "
ഉവ്വ...!!
സെബാൻ പറഞ്ഞത് കേട്ടതും അവൻ സ്വയം പിറുപിറുത്തു കൊണ്ട് ചുണ്ട് കോട്ടി..
📞" നീ വല്ലതും പറഞ്ഞോ..? "
" ഇല്ല.. ഞാൻ ഒന്നും പറഞ്ഞില്ല..അങ്കിൾ പോയി വന്നിട്ട് എന്നെ വിളിച്ചാൽ മതി..ഞാൻ കാൾ കട്ട് ചെയ്യുവാണ്.. Headache.. എനിക്കൊന്ന് ഉറങ്ങണം.. "
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..