" അദ്രി... "
വലിയ ഇരമ്പലോടെ വന്നു നിർത്തിയ ജിപ്സിയിൽ നിന്നും ഇറങ്ങുന്നവനെ കണ്ടതും ശിവയുടെ ചുണ്ടുകൾ മന്ത്രിച്ചു...അവന്റെ മുഖത്ത് ചെറു ചിരി വിരിഞ്ഞിരുന്നു..
സന്തോഷവും അത്ഭുതവും കലർന്നൊരു ഭാവം അവനിൽ നിറഞ്ഞിരുന്നു...മുന്നോട്ട് കാലുകൾ ചലിച്ചെങ്കിലും തൊട്ട് മുന്നിൽ നിൽക്കുന്ന ജീവി..ചോരയാൽ കുതിർന്ന ബാമിന്റെ മുഖം...അതിനോടുള്ള ഭയം അവനെ അവിടെ തന്നെ നിർത്തി കളഞ്ഞു..
ബാമിൽ നിന്നും നേരത്തെ ഉണ്ടായിരുന്ന മുരളുകൾ ഇല്ല.. ആദിയെ കണ്ടപ്പോഴേക്കും അവൻ പൂർണമായും ശാന്തമായി കഴിഞ്ഞിരുന്നു.. ആദിയുടെ ചുണ്ടിൽ നിന്നുണ്ടാകുന്ന ചൂളം വിളിയിൽ നിന്ന് തനിക്കുള്ള നിർദേശങ്ങൾ മനസിലാക്കി.. അനുസരണയുള്ള കുട്ടിയെ പോലെ ശിവയുടെ കാൽ ചുവട്ടിൽ അവൻ നിലയുറപ്പിച്ചിരുന്നു..
ബാമിൽ തന്നെ നോട്ടമെയ്തു കൊണ്ട് ആദി അവരുടെ മുന്നിലായി വന്നു നിന്നു.. ആയുധ ധാരികളായ അഞ്ചു പേർ അവന് മുന്നിൽ നിരന്നു നിന്നിരുന്നു.. കർച്ചീഫിനാൽ മുഖം മറച്ചിട്ടുണ്ട്.. അവൻ പതിയെ അവരുടെ പിന്നിലായി നിൽക്കുന്ന ശിവയെ തല ചെരിച്ചു നോക്കി..
അവന്റെ നെറ്റിയിലെ മുറിവിൽ നിന്നും അപ്പോഴും രക്തം പൊടിഞ്ഞിരുന്നു.. വഴി വിളക്കുകളുടെ വെളിച്ചത്തിൽ ആദിക്ക് അത് വ്യക്തമായി കാണാം..
" മുറിഞ്ഞിട്ടുണ്ടല്ലോ.. "
അവൻ ശിവയെ എത്തി നോക്കി.. സഹതാപം എന്ന പോൽ അവൻ നാവു കൊണ്ട് ശബ്ദം ഉണ്ടാക്കിയിരുന്നു...അതിനൊപ്പം തന്നെ തന്റെ കയ്യിലുണ്ടായിരുന്ന ഗൺ അവൻ ശിവയുടെ നേരെ എറിഞ്ഞു...
" ക്യാച്... "
ആദിയുടെ ശബ്ദത്തിന് ഒപ്പം തനിക്ക് നേരെ പറന്നു വന്ന ഗൺ അവൻ സ്വന്തം ആക്കി...
" ഇതിപ്പോൾ എനിക്ക്... "
അവൻ അതിലേക്ക് സംശയത്തോടെ നോക്കി..
" പേടിച്ചു വിറച്ചു നിൽക്കുകയല്ലേ.. കയ്യിൽ വെച്ചോ.. ആരും അടുത്തേക്ക് വരാതിരുന്നു കൊള്ളും.. "
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..