"ആഹ്ഹ്ഹ്ഹ്..."
ശക്തിയിൽ വെള്ളം മുഖത്തേക്ക് പതിച്ചപ്പോൾ ആണ് ജോസഫ് കണ്ണ് തുറക്കുന്നത്...
ബൈക്കിനു മുന്നിൽ വണ്ടി കൊണ്ട് വട്ടം വെച്ചത് ചോദിക്കാൻ ചെന്നതേ അയാൾക്ക് ഓർമ ഉണ്ടായിരുന്നുള്ളു...എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കി എടുക്കും മുന്നേ അയാളുടെ ബോധം മറഞ്ഞിരുന്നു...
കണ്ണ് തുറന്നതും അയാൾ ചാടി എഴുന്നേൽക്കാൻ നോക്കി.. ശരീരം മുഴുവൻ വരിഞ്ഞു മുറുകുന്ന വേദന..
" ആഹ്ഹ്... "
കസേരയിൽ കയ്യും കാലുമെല്ലാം കയർ കൊണ്ട് വലിഞ്ഞു മുറുക്കിയിരിക്കുകയാണ്... എഴുന്നേൽക്കാൻ പോയിട്ട് നേരെ ശ്വാസം എടുക്കാൻ പോലും അയാൾക്ക് കഴിയുന്നില്ല..താൻ ശരിക്കും കെണിയിൽ പെട്ടിരിക്കുകയാണെന്ന് ഓർക്കും തോറും അയാൾക്ക് ഭയം ഏറി വന്നു.....
ഉള്ളിൽ പൊട്ടി മുളച്ച ഭയത്തോടെ ചുറ്റിനും നോക്കി... ടെന്നീസ് കോർട്ടെന്ന് തോന്നിപ്പിക്കുന്നൊരു സ്ഥലത്താണ് താനുള്ളതെന്ന് മാത്രം അയാൾക്ക് മനസിലായി... വന്നിട്ട് എത്ര നേരമായെന്നോ രാത്രിയാണോ പകലാണോ എന്ന് പോലും തിരിച്ചറിയാൻ പറ്റുന്നില്ല...
ചുറ്റിനും മല്ലന്മാരെ പോലെയുള്ള ആളുകൾ നിൽക്കുന്നുണ്ട്... ചെറിയ ഞരക്കവും മൂളലുമൊക്കെ അടുത്ത് നിന്നും കേൾക്കുന്നത് പോലെ തോന്നിയപ്പോൾ അയാൾ സൈഡിലേക്ക് തിരിഞ്ഞു നോക്കി..
" കേശവൻ.... "
അയാളെയും അത്പോലെ കെട്ടിയിട്ടിരിക്കുകയാണ്.. മയക്കം വിട്ടു എഴുന്നേൽക്കാൻ നോക്കുന്നതിന്റെ ഞരക്കമാണ് കേൾക്കുന്നത്...
" കേശവാ.... "
ജോസഫ് പതിയെ അയാളെ വിളിച്ചു നോക്കി.. കാര്യമായ അനക്കമൊന്നുമില്ല.. എങ്കിലും കണ്ണുകൾ തുറക്കാൻ ശ്രമിക്കുന്നുണ്ട്... കുറച്ചു നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ അയാൾ പതിയെ കണ്ണ് തുറക്കുന്നത് കണ്ടതും... ജോസഫ് ഒന്ന് കൂടി അയാളെ വിളിച്ചു..
" കേശവാ.... "
ഇത്തവണ ജോസഫിന്റെ വിളിയിൽ അയാൾ നേരെ നോക്കി... ജോസഫിനെ കെട്ടിയിട്ട അവസ്ഥയിൽ കണ്ടതും അയാൾ ഭയത്തോടെ കുതറാൻ നോക്കിയെങ്കിലും...താനും ബന്ധിക്കപ്പെട്ടിരിക്കുകയാണെന്ന സത്യം മനസിലാക്കിയതും അയാൾ നിസ്സഹായതയോടെയും അതിലുപരി ഭയത്തോടെയും ചുറ്റിനും നോക്കി...
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..