"അമ്മച്ചീ..."
ഇത്രയും നേരം വായി നോക്കി നിന്നവൻ വലിയ വായിൽ നില വിളിച്ചു കൊണ്ട് ഓടുന്നത് കണ്ടതും ഫിലിപ്പ് കണ്ണ് മിഴിച്ചു.. അത്രയും വലിയ അലർച ആയിരുന്നു അത്..ആദി അപ്പോഴും മുന്നിൽ കണ്ട രൂപത്തിന്റെ ഞെട്ടലിൽ നിന്നും പുറത്തു വന്നിരുന്നില്ല..
ബ്രാൻഡഡ് ഡ്രെസ്സും ഷൂവും വില കൂടിയ പെർഫ്യൂമും മാത്രം യൂസ് ചെയ്തു നടക്കുന്നവൻ ആണ്.. വീട്ടിൽ അങ്ങനെ ആവില്ലെന്ന് അറിയാം.. എങ്കിലും ഒരുമിച്ചു stay ചെയ്തിരുന്ന സമയങ്ങളിലൊ രാത്രി മതിൽ ചാടി വന്ന സമയത്തോ പോലും ഇങ്ങനൊരു കോലത്തിൽ അവനെ ആദി കണ്ടിട്ടില്ല...
അതിന്റെ എല്ലാ ഞെട്ടലും ആദിയിൽ ഉണ്ടായിരുന്നു.. മുന്നിൽ കണ്ടത് ലൂക്കിനെ ആണോ എന്ന് പോലും സംശയമായിരുന്നു.. അവൻ ഓടിയ വഴിയേ തന്നെ കണ്ണ് മിഴിച്ചു ആദി നോക്കി നിന്ന് പോയി....
" അവനെന്തിനാ ഓടിയെ.. "
തൊട്ടടുത്തു നിന്നും കേട്ട ഫിലിപ്പിന്റെ ശബ്ദമാണ് അവനെ തിരികെ ബോധത്തിലേക്ക് കൊണ്ട് വന്നത്.. ചെറുതായി ഞെട്ടികൊണ്ടാണ് അവൻ ഫിലിപ്പിനെ നോക്കിയതും...
" ആ എനിക്കെങ്ങനെ അറിയാം..? "
ഫിലിപ്പ് ചോദിച്ചതിന് കൈ മലർത്തി കൊണ്ട് ആദി ഉള്ളിലേക്ക് നോക്കി.. അതേ സമയം തന്നെ ഓടി പോയവൻ അതേ സ്പീഡിൽ തിരിച്ചു വന്നിരുന്നു..
ഡോറിന്റെ ബാക്കിലേക്ക് മുഴുവനായും മറഞ്ഞു കൊണ്ട് തല മാത്രം പുറത്തേക്കിട്ട് നിൽക്കുന്നവനെ ആദി ഒരു ദയനീയ ഭാവത്തിൽ നോക്കി..
" അതേ... നിങ്ങൾ അകത്തേക്ക് കയറി ഇരിക്ക് ട്ടൊ.. "
അവൻ അവരെ നോക്കി വെളുക്കനെ ഒന്ന് ഇളിച്ചു.. പിന്നെ വന്ന പോലെ തന്നെ അകത്തേക്ക് തിരിച്ചു ഓടിയിരുന്നു...
" എന്റെ ദൈവമേ.."
തൊട്ടടുത്തു നിന്നുള്ള ഫിലിപ്പിന്റെ ശബ്ദം ആണ് ആദിയുടെ പോയ ബോധത്തെ തിരിച്ചു കൊണ്ട് വന്നത്..തലയിൽ കൈ വെച്ചു തൂണിലേക്ക് ചാരി നിൽക്കുന്ന അപ്പനെ അവനൊരു സംശയത്തോടെ നോക്കി..
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..