"റേച്ചൽ..."
തനിക്ക് മുന്നിൽ തടസമായി കയറി നിൽക്കുന്നവളെ കണ്ടതും അയാളുടെ നെറ്റി ചുളിഞ്ഞു.. മുഖത്തെ സന്തോഷം.. അവരുടെ ചിരി... ആദ്യമൊന്ന് സംശയത്തോടെ നിന്ന ഫർണാണ്ടോയുടെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി...............
" എന്റെ മുന്നിൽ നിന്ന് മാറി നിൽക്ക് റേച്ചൽ.. എനിക്ക് സംസാരിക്കാനുള്ളത് അവനോടാണ്...അതിനിടയിൽ നീ വരേണ്ട കാര്യമില്ല....... "
അയാൾ അവളെ തട്ടി മാറ്റി മാറ്റി ദേഷ്യത്തോടെ മുന്നോട്ട് നീങ്ങിയെങ്കിലും റേച്ചൽ അയാൾക്ക് മുന്നിൽ വീണ്ടും തടസമായി കയറി നിന്നു........
അയാൾ ഒരു ദേഷ്യത്തോടെ അവളെ നോക്കി.. എന്നാൽ റേച്ചലിന്റെ മുഖത്ത് ചിരിയായിരുന്നു.. ചെറിയൊരു സഹതാപം കലർന്ന ചിരി.........
" പപ്പാ... Controll your anger... എന്നിട്ട് ചുറ്റിനുമൊന്ന് നോക്ക്... മീഡിയാസ് മുഴുവനും ഫോക്കസ് ചെയ്തിരിക്കുന്നത് ആദിയിൽ ആണ്....... പപ്പ തന്നെ ആണ് കുറച്ചു മുൻപ് പറഞ്ഞത്... ആദിയുടെ പാർട്ണറിനെ വില്യം ഫാമിലിയിലെ മുഴുവൻ ആളുകളും ഒരേ മനസോടെ തിരഞ്ഞെടുത്തതാണെന്ന്...... അങ്ങനെയല്ല എന്നൊന്ന് പറഞ്ഞാൽ.... പപ്പയെ കബളിപ്പിച്ചു കൊണ്ടാണ് അവൻ ഇസയെ സെലക്ട് ചെയ്തതെന്ന് അറിഞ്ഞാൽ..... പിന്നെ ഈ നാട്ടിൽ.... ഇത്രയും ആളുകളുടെ മുന്നിൽ..... ഫർണാണ്ടസ് വില്യമിന്റെ വിലയെന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ.................. "
അവളൊരു ചോദ്യ ഭാവത്തിൽ അയാളെ നോക്കി...എന്നാൽ അതൊന്നും അയാളുടെ തലയിൽ കയറിയിരുന്നില്ല......ദേഷ്യം അയാളെ അത്ര മേൽ ഭ്രാന്തൻ ആക്കിയിരുന്നു...............
" അത് കൊണ്ട് ഈ വൃത്തികെട്ട കാര്യം... ഇത്.... ഇത് ഞാൻ സമ്മതിച്ചു കൊടുക്കണമെന്നാണോ...... "
അയാൾ ആദിക്ക് നേരെ കൈ ചൂണ്ടി അലറി... റേച്ചൽ ഒന്ന് ചുറ്റിനും നോക്കി... എല്ലാവരുടെയും ശ്രദ്ധ ആദിയിലും ഇസയിലുമാണ്..... അവൾ അയാൾക്ക് നേരെ തിരിഞ്ഞു.......
" സമ്മതിച്ചു കൊടുക്കാതെ നിങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ല പപ്പാ....... ഇവിടെ മറുത്തൊരു വാക്ക് പറഞ്ഞാൽ ഇത്രയും നേരം നിങ്ങൾ പറഞ്ഞതൊക്കെ കള്ളം ആണെന്ന് എല്ലാവരും അറിയും...... ഇസയോട് മോശമായി പെരുമാറിയാൽ വെറുപ്പ് കാണിച്ചാൽ അതിലൂടെ ഇല്ലാതാവുന്നത് പപ്പയുടെ ഗുഡ് name തന്നെ ആണ്...... നാളെ മുതൽ ഓൺലൈൻ മീഡിയാസ് ചർച്ച ചെയ്യുന്നത് പോലും ഹോമോഭോബിക് ആയ ഫർണാണ്ടോയെ കുറിച് ആവും..... ഇത്രയും നാൾ പപ്പ ഉയർത്തി പിടിച്ച അന്തസ്.... അഭിമാനം.... എല്ലാം അതിൽ ഇല്ലാതാവും..... So... ഇസയെ എല്ലാവർക്കും മുന്നിൽ അക്‌സെപ്റ് ചെയ്യുക..... അതല്ലാതെ നിങ്ങൾക്ക് മുന്നിൽ മറ്റു മാർഗങ്ങൾ ഒന്നുമില്ല............... "
![](https://img.wattpad.com/cover/330646241-288-k26750.jpg)
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..