I CAN'T LOVE HIM 69

1K 111 80
                                    

WILLIAM GROUP OF COMPANY..

കേബിനിൽ ഇരുന്നു ഫയൽസ് ചെക്ക് ചെയ്തു കൊണ്ടിരിക്കുകയാണ് ഫർണാണ്ടോ...

കമ്പനി കാര്യങ്ങളൊക്കെ ആദിയെ ഏൽപ്പിച്ചതിൽ പിന്നെ ബിസിനസ് കാര്യങ്ങളിലൊന്നും അയാൾ ഇടപെട്ടിരുന്നില്ല.. കാരണം അയാൾ ഉണ്ടാക്കി എടുത്തതിനേക്കാൾ ഇരട്ടി നേട്ടം കമ്പനിയിൽ ആദി ഉണ്ടാക്കി എടുത്തിരുന്നു..

അത്കൊണ്ട് തന്നെ കമ്പനിയിലേക്ക് തിരിഞ്ഞു നോക്കേണ്ട അവസ്ഥ അയാൾക്ക് വന്നിരുന്നില്ല.. പക്ഷെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെയല്ലല്ലോ.

ഇപ്പോൾ അസബയുമായുള്ള പ്രൊജക്റ്റ്‌ ആദി സ്റ്റാർട്ട്‌ ചെയ്തതിൽ പിന്നെ അയാൾക്ക് വരാതിരിക്കാൻ കഴിയില്ലല്ലോ..

കാരണം ഫിലിപ്പും ആദിയുമായി ഏതെങ്കിലും രീതിയിൽ അടുപ്പം ഉണ്ടാകുമോ എന്ന ഭയം അയാൾക്കുണ്ട്...അങ്ങനെ ഉണ്ടായാൽ താനിത് വരെ ചെയ്തു വെച്ചതെല്ലാം ഒറ്റയടിക്ക് ഇല്ലാതാകുമെന്ന് അയാൾക്കറിയാം...

അത്കൊണ്ട് തന്നെ വീട്ടിൽ ഇരുന്നു മടുത്തെന്ന രീതിയിൽ ആദിയെ വിശ്വസിപ്പിച്ചു അയാളും കമ്പനിയിലേക്ക് വരാൻ തുടങ്ങി.. പല തവണ താൻ നിർബന്ധിച്ചിട്ടുള്ള കാര്യം ആയത് കൊണ്ട് അയാൾ വരുന്നതിൽ അവനും സന്തോഷമേ ഉണ്ടായിരുന്നുള്ളു..

" sir കോഫി എന്തെങ്കിലും വേണോ..? "

അടുത്ത് നിന്നും angel ന്റെ ശബ്ദം കേട്ടതും അയാൾ ഫയൽസിൽ നിന്നും തല ഉയർത്തി നോക്കി..

" No thanks..ആദി ഇത് വരെ വന്നിട്ടില്ലേ.. "

" ബോസ്സ് വന്നിട്ട് കുറച്ചു നേരമായല്ലോ സർ.. താഴെ പ്രൊജക്റ്റ്‌ ഹാളിൽ ഉണ്ട്.. "

" ഹ്മ്മ്.. ഓക്കേ.. You can go.. "

അവൾ പുറത്തേക്ക് പോയതും അയാൾ വാച്ചിൽ സമയം നോക്കി....

"11.00 ഇത്രയും നേരമായിട്ടും ആദി  ഇങ്ങോട്ട് കയറിയില്ലല്ലോ..? "

ഹാ എന്തെങ്കിലും ബിസിയുണ്ടാകും.. സ്വയം പറഞ്ഞു കൊണ്ടയാൾ ബാക്കി ഫയലുകൾ നോക്കാൻ തുടങ്ങി..

"അപ്പൂപ്പാ.."

കുറച്ചു സമയം കഴിഞ്ഞതും ഡോറിനടുത്തു നിന്നും കേട്ട ശബ്ദത്തിൽ അയാൾ പല്ലിറുമ്മി.. അങ്ങോട്ട് നോക്കാതെ തന്നെ അത് ആരാണെന്ന് അയാൾ തിരിച്ചറിഞ്ഞിരുന്നു..

I CAN'T LOVE HIM!!Where stories live. Discover now