I CAN'T LOVE HIM..107🥀

1.3K 146 188
                                        

ഏതാനും നിമിഷങ്ങൾക്ക് മുൻപ്.....

നഗരത്തിന്റെ ഒരു മൂലയിൽ സ്ഥിതി ചെയ്യുന്ന വില്യംസ് കമ്പനിയുടെ ഉടമസ്തയിലുള്ള പഴയ ഒരു ടെന്നീസ് കോർട്ട്.....മുൻപൊക്കെ അവിടെ ഫ്രീ ടൈമിൽ ആളുകൾ ടെന്നീസ് കളിക്കാനും കുട്ടികളെ പ്രാക്ടീസ് ചെയ്യിക്കാനുമൊക്കെ വരുമായിരുന്നു.... But... ഇപ്പോൾ അതെല്ലാം നിർതിയിട്ട് വർഷങ്ങൾ ആയി.........

ചുറ്റിനും മതിൽ കെട്ടി സംരക്ഷിക്കപ്പെട്ടിരിക്കുന്നതിനാൽ പുറമെ നിന്ന് നോക്കുന്നവർക്ക് ഉള്ളിലെ കാഴ്ചകളൊന്നും കാണാൻ കഴിയില്ല... ആളൊഴിഞ്ഞ സ്ഥലത്ത് ആയത് കൊണ്ട് തന്നെ അതികം ആളുകളുടെ ശ്രദ്ധയും ഇങ്ങോട്ടേക്കു വരാറില്ല..........

രാത്രിയുടെ ആദ്യ പകുതി കഴിഞ്ഞതും അതിന് മുന്നിലേക്ക് മൂന്ന് വാനുകൾ വന്നു നിന്നു... അതിൽ നിന്നും കറുത്ത വസ്ത്ര ധാരികളായ ആളുകൾ പുറത്തിറങ്ങി..... അവർക്കൊപ്പം  ഓരോ വാഹനത്തിൽ നിന്നും കണ്ണുകൾ മൂടിയ നിലയിലുള്ള മൂന്ന് ആളുകളും..........

രണ്ട് പുരുഷന്മാരും ഒരു സ്ത്രീ രൂപവും... മൂന്ന് പേരുടെയും കണ്ണുകൾ കറുത്ത തുണി കൊണ്ട് മൂടപ്പെട്ടിരുന്നു... മൂന്ന് പേരുടെയും മുഖത്ത് മരണ ഭയവും.... വാഹനത്തിൽ നിന്നിറക്കി  നേരെ നിർത്തിയതും കൂട്ടത്തിൽ തലവനെന്ന് തോന്നിക്കുന്നയാൾ അവരുടെ മുന്നിലേക്ക് നടന്നു വന്നു.... തന്റെ മുന്നിൽ ഭയന്നു വിളറിയ മുഖത്തോടെ നിൽക്കുന്നവരെ അവനൊന്നു നോക്കി.......

" വേഗം അകത്തേക്ക് കൊണ്ട് പോ... സർ വരാൻ നേരമായി...... "

അയാൾ തന്റെ കൂടെയുള്ളവർക്ക് നിർദേശം നൽകി... എല്ലാം വളരെ വേഗത്തിൽ തന്നെ ആയിരുന്നു... കൈകൾ പിന്നിലേക്ക് കൂട്ടി കെട്ടി കണ്ണുകൾ മൂടിയ നിലയിൽ തന്നെ അവരെ വേഗത്തിൽ  ഉള്ളിലേക്ക് കൊണ്ട് പോയി..........

" വാൻ ഇവിടെ നിന്ന് സൈഡിലേക്ക് പാർക്ക്‌ ചെയ്തെക്കൂ...... "

അടുത്ത് നിന്ന ബാക്കിയുള്ളവരോട് പറഞ്ഞു കൊണ്ട് അയാളും ദൃതിയിൽ ഉള്ളിലേക്ക് നടന്നു... മൂന്ന് വാഹനങ്ങളുടെയും ഡ്രൈവർമാർ വാൻ റോഡിന്റെ ഭാഗത്തു നിന്നു ഒതുക്കി ഇടനായി പോയതും അയാൾക്കൊപ്പം ഉള്ളിലേക്ക് നടന്ന ബാക്കിയുള്ളവർ എന്ടറൻസിലും തുടർന്ന് മുന്നോട്ടുള്ള വഴികളിലും കാവലിനായി നിലയുറപ്പിച്ചിരുന്നു........

I CAN'T LOVE HIM!!Stories to obsess over. Discover now