" അപ്പൂ..."
ആദിയുടെ കേബിൻ തുറന്നു ലൂക് അകത്തു കയറി.... അതിനുള്ളിൽ ആരുമുണ്ടായിരുന്നില്ല...
" അപ്പു എവിടെ...? ഇവിടെ ഉണ്ടെന്നല്ലേ ആ പെണ്ണ് പറഞ്ഞത്...? "
അവൻ ചുറ്റിനും നോക്കി...
പെട്ടെന്ന് പുറകിൽ നിന്നും ഡോർ ക്ലോസ് ചെയ്യുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയതും...
അവിടെ ഡോറിൽ ചാരി കൈ കെട്ടി നിൽക്കുന്ന ആളെ കണ്ട് അവന്റെ മുഖം കറുത്തു...
" നീയോ...? "
" ഹാ അതേ ഞാൻ തന്നെ... "
ആദി അവന്റെ അടുത്തേക്ക് നടന്നു വന്നു..
ആദി തൊട്ടടുത്തെത്തിയതും... ലൂക്ക് അവനെ നോക്കി ദഹിപ്പിച്ചിട്ട് പുറത്തേക്ക് പോകാനായി തിരിഞ്ഞു..
പക്ഷെ ആദിയെ മറി കടക്കുന്നതിനു മുന്നേ അവൻ ലൂക്കിന്റെ കൈ മുട്ടിൽ പിടിച്ചു വലിച്ചു അവന്റെ മുന്നിലേക്ക് നിർത്തി...
" എന്താ... "
ലൂക്ക് ആദി പിടിച്ചിരുന്ന കൈ തട്ടി മാറ്റികൊണ്ട് അവനെ കൂർപ്പിച്ചു നോക്കി...
" നിനക്കെന്താ... "
ആദിയും തിരിച്ചു അത്പോലെ തന്നെ അവനെ കൂർപ്പിച്ചു നോക്കി...
" നിന്റെ പ്രശ്നം എന്താ...? "
" നിന്റെ പ്രശ്നം എന്താ... 🤨🤨"
" എനിക്കൊരു പ്രശ്നവും ഇല്ല... മാറ് എനിക്ക് പോണം... "
ലൂക്ക് അവനെ തട്ടി മാറ്റി പോകാൻ നോക്കിയെങ്കിലും ആദി അത്പോലെ തന്നെ അവനെ വീണ്ടും അവിടെ പിടിച്ചു നിർത്തി...
" അങ്ങനെയിപ്പോൾ നീ പോകണ്ട... "
" അത് നീയാണോ തീരുമാനിക്കുന്നത്.. മാറി നിക്കേടാ.. "
ലൂക് ആദിയുടെ നെഞ്ചിൽ പിടിച്ചു തള്ളി..ആദി പിറകിലേക്ക് പോയില്ലെങ്കിലും ലൂക്ക് രണ്ടടി ബാക്കിലേക്ക് തെറിച്ചു പോയി..
" ഇതെന്റെ ക്യാബിൻ ആണ്... ഇവിടുന്ന് നീ എപ്പോൾ പോണമെന്നു ഞാൻ തീരുമാനിക്കും... "
ആദി മുന്നോട്ട് വന്നു ലൂക്കിന്റെ രണ്ട് കയ്യും പിടിച്ചു വെച്ചു...
YOU ARE READING
I CAN'T LOVE HIM!!
Fanfictionഇതൊരു bl story ആണ്. പരസ്പരം ശത്രുക്കൾ ആയിരുന്ന രണ്ട് പേരുടെ ഇടയിലുണ്ടാകുന്ന സൗഹൃദവും പ്രണയവും ഒക്കെയാണ് പറയുന്നത്..